തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, വികസന അതോറിറ്റികള്‍, സഹകരണ സ്ഥാപനങ്ങള്‍, ദേവസ്വം ബോര്‍ഡുകള്‍ എന്നിവിടങ്ങളിലെ നിയമനങ്ങളില്‍ പൊലീസ് വെരിഫിക്കേഷന് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ നിയമനങ്ങള്‍ക്ക് പൊലീസ് വെരിഫിക്കേഷന് നിലവിലുണ്ട്.
കുറ്റകൃത്യങ്ങളില്‍ പ്രതിയായവരും ശിക്ഷിക്കപ്പെട്ടവരും സര്‍ക്കാറില്‍നിന്ന് ശമ്പളം നല്കുന്ന സ്ഥാപനങ്ങളില്‍ സ്വാധീനം വഴി ജോലിയില്‍ പ്രവേശിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയ ചില അധ്യാപകര്‍ മുമ്ബും കേസുകളില്‍ പ്രതികളായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ചിലര്‍ സാമ്പത്തിക തട്ടിപ്പ് കേസുകളിലും ഗാര്‍ഹിക പീഡനക്കേസുകളിലും പ്രതികളായിട്ടുണ്ട്. ജീവനക്കാരന് ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനകം പൂര്‍ത്തിയാക്കണം. ഇതിന് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നിയമങ്ങള്‍/സ്റ്റാറ്റ്യൂട്ടുകള്‍/ചട്ടങ്ങള്‍/ബൈലോ എന്നിവയില്‍ മൂന്നു മാസത്തിനകം ഭേദഗതി വരുത്തണം. സര്‍ക്കാര്‍ സര്‍വിസില്‍ പ്രവേശിക്കുന്നയാള്‍ ക്രിമിനല്‍ കേസില്‍ പ്രതിയാണെങ്കില്‍ മാറ്റിനിര്‍ത്തുകയെന്നതാണ് പൊതുവേ സ്വീകരിക്കുന്ന രീതി. എന്നാല്‍, എയ്ഡഡ്, പൊതുമേഖല, സഹകരണമേഖല എന്നിവിടങ്ങളില്‍ ഇത്തരം നിബന്ധനകളില്ലാത്തത് പ്രശ്നങ്ങള്‍ക്കിടയാക്കുന്നതായി പൊലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post Your Comments