തിരുവനന്തപുരം: ഈജിപ്ഷ്യന്‍ മുസ്ലീം പണ്ഡിതന്‍ അഹമ്മദ് ഇബ്രാഹിം അല്‍ ദുംയാതി എഴുതിയ പുസ്തകം നിരോധിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നതാണ് ഈ പുസ്തകമെന്ന് പറഞ്ഞാണ് ഡിജിപി നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ‘വിജയത്തിന്റെ വാതില്‍, വാളിന്റെ തണലില്‍’ എന്നാണ് പുസ്തകത്തിന്റെ പേര്.
‘ബുക്ക് ഓഫ് ജിഹാദ്’ എന്നാണ് ഇത് അറിയപ്പെടുന്നത്. പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പണ്ഡിതനാണ് ഇബ്രാഹിം അല്‍ ദുംയാതി എന്നാണ് കരുതുന്നത്. മത സ്പര്‍ധ വളര്‍ത്തുന്ന ഉള്ളടക്കമാണ് പുസ്തകത്തിന്റേതെന്നും സംഘടനകളില്‍ ചേരാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതാണ് ഇതെന്നും ഡിജിപി പറയുന്നു. മഷാരി അല്‍ അഷ്വാക് എന്ന ഈ പുസ്തകം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത് ആരെന്ന് വ്യക്തമല്ല.
അനില്‍കാന്തിന്റെ നിര്‍ദേശത്തിന് പിന്നാലെ പുസ്തകം പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. പിആര്‍ഡി ഡയറക്ടര്‍ എസ് ഹരികിഷോര്‍, ആഭ്യന്തര സുരക്ഷ ഐജി ജി സ്പര്‍ജന്‍ കുമാര്‍, ഡോക്ടര്‍ എന്‍ കെ ജയകുമാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
Post Your Comments