ഇസ്ലാമാബാദ്: ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാക് സര്‍ക്കാരിനെതിരെ ഭീഷണിയുമായി തെഹ്രീകെ താലിബാന് പാകിസ്ഥാന്. പാക് സര്‍ക്കാരിനെതിരെ മതയുദ്ധം ആരംഭിക്കുമെന്നാണ് ടിടിപി കമാന്‍ഡര്‍ ഒമര്‍ ഷാഹിദ് ഭീഷണിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
Read Also: മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള സൗഹൃദ പോരാട്ടം ജനുവരി 19ന്
ബദര്‍ യുദ്ധത്തില്‍ പ്രവാചകന്റെ അനുചരന്മാരുടെ കാല്‍പ്പാടുകള്‍ പിന്തുടര്ന്ന് ഞങ്ങള്‍ പാകിസ്ഥാന് ജിഹാദില്‍ ബലിയര്‍പ്പിക്കുന്നു. ദൈവം ആഗ്രഹിക്കുന്നുവെങ്കില്‍, ഞങ്ങള്‍ പാകിസ്ഥാനെ മോചിപ്പിക്കുകയും അടിമത്തത്തിന്റെ ചങ്ങലകള്‍ തകര്‍ക്കുകയും ചെയ്യുമെന്നാണ് വീഡിയോയില്‍ പറയുന്നത്.
പാകിസ്ഥാനില്‍ ബലപ്രയോഗത്തിലൂടെ ശരീഅത്ത് നടപ്പാക്കുകയാണ് തെഹ്രീകെ താലിബാന് പാകിസ്ഥാന്റെ ലക്ഷ്യം. മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സ്വന്തം പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലും ബലൂചിസ്ഥാനിലും അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന നിരവധി പ്രദേശങ്ങളിലും ടിടിപി ഭീകരര്‍ സജീവമാണ്.
Post Your Comments