കോട്ടയം: വീടിന്റെ മേൽക്കൂരയ്ക്ക് താഴെയുള്ള തട്ടിൽ സൂക്ഷിച്ച 43 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി. മേവട സ്വദേശി പി ബി രാജീവിന്റെ വീടിന്റെ മേൽക്കൂരയ്ക്ക് താഴെയുള്ള തട്ടിൽ നിന്നുമാണ് മദ്യം പിടികൂടിയത്. സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ബെവ്കോ മദ്യവിൽപന ശാലകൾ പ്രവർത്തിക്കില്ല. ഇതേ തുടർന്ന് അനധികൃത വിൽപനയ്ക്ക് സൂക്ഷിച്ച മദ്യമാണ് പിടികൂടിയത്.
വെള്ളിയാഴ്ച ഒന്നാം തീയതി ആയതിനാലും ഒക്ടോബർ രണ്ട് ശനിയാഴ്ച ഗാന്ധിജയന്തി ആയതിനാലും അടുത്ത രണ്ടു ദിവസം സംസ്ഥാനത്ത് മദ്യവിൽപനശാലകൾ പ്രവർത്തിക്കില്ല. എക്സൈസ് റേഞ്ച് ഓഫീസർ ബി ആനന്ദ രാജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് മദ്യം പിടികൂടിയത്. മൂന്നാം തീയതി ഞായറാഴ്ചയായിരിക്കും ഇനി ബെവ്കോ മദ്യ വിൽപന ശാലകൾ തുറന്നു പ്രവർത്തിക്കുക.
Post Your Comments