KottayamKeralaNattuvarthaLatest NewsNewsCrime

കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന ശേഷം, ഭർത്താവ് വിഷം കഴിച്ച് മരിച്ചു

കോട്ടയം: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ രത്നമ്മയെ കുത്തിക്കൊന്ന ശേഷം വിഷം കഴിച്ച ഭർത്താവും മരിച്ചു. ആയാംകുടി ഇല്ലിപ്പടിക്കൽ ചന്ദ്രൻ (69) ആണ് മരിച്ചത്. സെപ്തംബർ 16-ാം തിയതി ഉച്ചക്ക് മൂന്ന് മണിയോടെയാണ് ആയാംകുടിയിലെ വീട്ടിൽ ക്രൂരമായ കൊലപാതകം നടന്നത്.

Also Read: സംസ്ഥാനത്ത് കൊറോണ മരണ നിർണയത്തിനായി ഇനി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

റിട്ട. കെഎസ്ആർടിസി ജീവനക്കാരനാണ് മരിച്ച ചന്ദ്രൻ. ആയാംകുടി നാല് സെന്റ് കോളനിയിൽ ലില്ലി പടിക്കൽ ആണ് ഇവർ താമസിച്ചിരുന്നത്. കുടുംബവഴക്കിനെ തുടർന്ന് ചന്ദ്രൻ ഭാര്യ രത്നമ്മയെ വീടിനുള്ളിലെ കിടപ്പുമുറിയിൽ വെച്ചാണ് കുത്തി കൊലപ്പെടുത്തിയത്. ഇതേ മുറിയിൽ വെച്ച് തന്നെ ചന്ദ്രൻ വിഷം കഴിച്ചു.

ബഹളം കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും രത്നമ്മ മരിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച ചന്ദ്രന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. അതിനിടെ ആണ് ഇന്നലെ രാത്രി 8.30 ന് മെഡിക്കൽ കോളേജിൽ വെച്ച് ചന്ദ്രനും മരിച്ചത്. നാല് കുത്തുകൾ ആണ് രത്നമ്മ യുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.

കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്ന് സംഭവസ്ഥലം സന്ദർശിച്ചിരുന്നു .സംഭവത്തിന്റെ ഞെട്ടലിലാണ് ആയാംകുടി നിവാസികൾ. പലതവണ വഴക്കുണ്ടാക്കും എങ്കിലും ഇങ്ങനെ ഒരു കൊലപാതകം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ചന്ദ്രന് മൂന്ന് മക്കൾ ആണ് ഉള്ളത്. അമ്പിളി, അനീഷ്, അരുണിമ. മരുമക്കൾ പരേതനായ രഞ്ജിത്ത്, ലക്ഷ്മി, പരേതനായ വിപിൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button