Latest NewsNewsUK

പെട്രോൾ പമ്പുകളിൽ നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും മുന്‍ഗണന വേണമെന്ന ആവശ്യം തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍ : യുകെയിൽ പെട്രോള്‍ , ഡീസല്‍ ക്ഷാമം രൂക്ഷമാകുകയാണ്. ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ക്കും, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും, മറ്റ് അവശ്യ സേവനങ്ങളിലുള്ളവര്‍ക്കും ഇന്ധനം ലഭിക്കാന്‍ മുന്‍ഗണന നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.എന്നാൽ സുപ്രധാന ജോലിക്കാര്‍ക്ക് സ്‌റ്റേഷനുകളില്‍ മുന്‍ഗണന നല്‍കണമെന്ന ആവശ്യം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് തള്ളി.

Read Also : യു കെയിൽ ഇരുപത് ലക്ഷം തൊഴിലവസരങ്ങൾ : ഇപ്പോൾ അപേക്ഷിക്കാം  

ഇന്ധന ക്ഷാമം മൂലം ക്യൂ നിന്ന് പെട്രോളും, ഡീസലും നിറയ്ക്കാന്‍ കാത്തുനിന്ന് ജോലിയില്‍ വൈകിയെത്തുന്ന സ്ഥിതിയാണ് പല ഭാഗത്തുള്ള എന്‍എച്ച്എസ് ജീവനക്കാരും നേരിടുന്നത്. കൊറോണാവൈറസ് മഹാമാരി മൂലം സമ്മര്‍ദത്തിലായ ആശുപത്രികളെ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് ഇത് തള്ളിവിടുന്നത് .

ജനക്കൂട്ടം ഇന്ധനം വാങ്ങിക്കൂട്ടുന്നത് നിര്‍ത്തിയാല്‍ പോലും പ്രതിസന്ധി അവസാനിക്കാന്‍ ഒരു മാസം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഈ ആഴ്ചയില്‍ പെട്രോള്‍ സ്‌റ്റേഷനുകളിലേക്ക് ഇന്ധന ടാങ്കറുകള്‍ ഓടിച്ചെത്തിക്കാന്‍ സൈന്യം ഇറങ്ങവെയാണ് മേഖലയില്‍ നിന്നുള്ളള വിദഗ്ധരുടെ മുന്നറിയിപ്പ്. ആളുകള്‍ അനാവശ്യമായി ഇന്ധനം നിറയ്ക്കുന്നത് കുറഞ്ഞ് തുടങ്ങിയെന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിലപാട് തിരുത്തിക്കൊണ്ടാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button