കൊച്ചി: പുരാവസ്തുവിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ സൗഹൃദ വലയത്തിൽ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള നിരവധി ഉന്നതരാണ് ഉണ്ടായിരുന്നത്. മോൻസണ് ഒപ്പമുള്ള ഇവരുടെ ചിത്രങ്ങളും വിഡിയോയും പുറത്തു വന്നിരുന്നു ഇവർക്കെതിരെ നിരവധി ട്രോളുകളാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഇത്തരത്തിൽ മോൻസൺ മാവുങ്കലിന്റെ ആതിഥ്യം സ്വീകരിച്ച് ടിപ്പുസുൽത്താന്റെ ‘വ്യാജ സിംഹാസനത്തിൽ’ ഇരിക്കുന്ന മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റയുടെയും, നടൻ ശ്രീനിവാസന്റെയും, നടി പേളി മാണിയുടെയും ചിത്രങ്ങൾ പുറത്തു വന്നിരുന്നു.
ഇപ്പോൾ നടൻ ‘വ്യാജ സിംഹാസനത്തിൽ’ ഇരിക്കുന്ന ശ്രീനിവാസന്റെ പടം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. ചിത്രത്തിന് തലക്കെട്ടായി ‘ടിപ്പുവിനുമാത്രം ഇരിക്കുവാനുള്ള ഭാഗ്യം ഇല്ലാതെ പോയി’ എന്നും അദ്ദേഹം പരിഹസിക്കുന്നു.
Post Your Comments