KeralaLatest NewsNews

മോന്‍സന്‍ മാവുങ്കലിനൊപ്പം മന്ത്രി ശിവന്‍കുട്ടിയും, ചിത്രം മോര്‍ഫ് ചെയ്തതാണെന്ന് മന്ത്രി : ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം : സംസ്ഥാനത്ത് ഏറെ വിവാദമായ സംഭവങ്ങളിലൊന്നാണ് പുരാവസ്തു തട്ടിപ്പും മോന്‍സണ്‍ മാവുങ്കലും. രാഷ്ട്രീയ-സാമൂഹിക-ബിസിനസ്സ്-ഐഎഎസ്-ഐപിഎസ്-സിനിമാ മേഖലകളിലെ ഉന്നതരാണ് ഇയാളെ വിശ്വസിച്ച് തട്ടിപ്പിന് ഇരയായിരിക്കുന്നത്. ടിപ്പുവിന്റെ യഥാര്‍ത്ഥ സിംഹാസനം എന്ന് വിശ്വസിപ്പിച്ചാണ് പല പ്രമുഖരേയും ചതിയില്‍ വീഴ്ത്തിയത്. ആ ഫോട്ടോകളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നത്. ഏറ്റവും ഒടുവില്‍ ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുന്നത് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ്.

Read Also : 25 ല​ക്ഷം രൂ​പ​യു​ടെ ക്യാമറ മോ​ഷ്‌ടിച്ചയാൾ അറസ്റ്റിൽ: പിടിയിലായത് പ​തി​ന​ഞ്ചോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനൊപ്പം നില്‍ക്കുന്നു എന്ന രീതിയിലാണ് ഇപ്പോള്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ ചിത്രം പ്രചരിക്കുന്നത്. എന്നാല്‍ പ്രചരിപ്പിക്കപ്പെട്ട ഫോട്ടോ മോര്‍ഫ് ചെയ്തതാണ് എന്ന് മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പുകാലത്ത് നടന്‍ ബൈജു വീട്ടില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ രണ്ടുപേരുമുള്ള ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ മോര്‍ഫ് ചെയ്ത് മോന്‍സന്‍ മാവുങ്കലിനൊപ്പം നില്‍ക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം ചൂണിക്കാണിച്ച് മന്ത്രി വി.ശിവന്‍കുട്ടി ഡിജിപിയ്ക്ക് പരാതി നല്‍കി.

മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫോട്ടോ സംബന്ധിച്ചുള്ള സത്യാവസ്ഥ അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം….

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനൊപ്പം എന്ന രീതിയില്‍ എന്നെയും ചേര്‍ത്ത് ഒരു ഫോട്ടോ നിക്ഷിപ്ത താല്‍പര്യക്കാര്‍ പ്രചരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് നടന്‍ ബൈജു വീട്ടില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ രണ്ടുപേരുമുള്ള ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ മോര്‍ഫ് ചെയ്ത് മോന്‍സന്‍ മാവുങ്കലിനൊപ്പം നില്‍ക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.

ഷീബ രാമചന്ദ്രന്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഞാന്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

വെറുതെ ഒരു പോസ്റ്റ് ഉണ്ടായതല്ല എന്ന് ഉറപ്പാണ്. പോസ്റ്റിന് പിന്നില്‍ ചില രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ സംശയിക്കുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button