Latest NewsKeralaNews

ഓട്ടോ ഡ്രൈവര്‍മാര്‍ക്കൊപ്പം ചായകുടിച്ചും വിശേഷങ്ങള്‍ തിരക്കിയും രാഹുല്‍ ഗാന്ധി

 

മലപ്പുറം: ദേശീയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് ഇപ്പോള്‍ മലപ്പുറത്ത് ചര്‍ച്ചാവിഷയം. ജില്ലയിലെ മലയോര മേഖലയിലെത്തിയ രാഹുല്‍ ഗാന്ധി എം.പി ചായ കുടിക്കാന്‍ കയറിയത് വണ്ടൂരിലെ അത്താസ് റസ്റ്റാറന്റില്‍. ഓട്ടോ ഡ്രൈവര്‍മാര്‍ക്കും നേതാക്കള്‍ക്കുമൊപ്പമിരുന്നാണ് ചായ കുടിച്ചത് . ഈ സമയം ഓട്ടോ ഡ്രൈവര്‍മാരുടെ വിശേഷങ്ങളും ജീവിതാവസ്ഥയും മറ്റും അദ്ദേഹം ചോദിച്ചറിഞ്ഞു.

Read Also : റെയില്‍വേ ട്രാക്കില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ച്‌ ഓട്ടോഡ്രൈവര്‍: വൈറൽ വീഡിയോ

കാളികാവ് അടക്കാക്കുണ്ട് ഹിമ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബുധനാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് കാളികാവ് റോഡിലെ റസ്റ്റാറന്റില്‍ എത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍ എം.പി, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് അംഗം കെ.ടി. അജ്മല്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. റസ്റ്റാറന്റ് ഉടമ കെ.എഫ്.സി സുബൈറിനോട് വിശേഷങ്ങള്‍ ചോദിക്കാനും രാഹുല്‍ മറന്നില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button