അടൂര്‍: അടൂര്‍ -കായംകുളം റോഡില്‍ സെന്റ് മേരീസ് സ്കാനിങ് സെന്ററിന് സമീപമുള്ള ക്യാമറ സ്കാന്‍ എന്ന സ്ഥാപനത്തില്‍ നിന്ന് 25 ലക്ഷം രൂപയുടെ വില കൂടിയ ക്യാമെറ മോഷ്ടിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. വൈക്കം ഉദയനാപുരം ഷാജാസ് ഭവനില്‍ ഷിജാസിനെയാണ് (36) അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20ന് പുലര്‍ച്ചയാണ് സംഭവം.
കോട്ടയം പള്ളം സ്വദേശി എബി ജോര്‍ജ് എന്നയാളുടെ സ്ഥാപനത്തിന്റെ പൂട്ടുപൊളിച്ച് അകത്തു കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന നിക്കോണ്‍, കാനോണ്‍, ലുമിക്സ്, സോണി, പാനാസോണിക് തുടങ്ങിയ കമ്പനികളുടെ ക്യാമറകളും വിലകൂടിയ ബാറ്ററികളും, ക്യാമറ ലെന്‍സുകളും, ചാര്‍ജറുകളും കൈക്കലാക്കുകയായിരുന്നു.
ഒരു മൊബൈല്‍ ഷോപ്പില്‍നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികള്‍ സഞ്ചരിച്ച ബസിനെ കുറിച്ച് ആദ്യ സൂചന ലഭിച്ചത്.ഇതിനെ പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തില്‍ മുഖ്യപ്രതിയുടെ ഒളിത്താവളം പാലക്കാട് ആണെന്ന് മനസ്സിലായി. എന്നാല്‍, വിവിധ സ്ഥലങ്ങളില്‍നിന്ന് വാടകയ്ക്കെടുക്കുന്ന വാഹനങ്ങളില്‍ സഞ്ചരിക്കുന്ന പ്രതിയെ ഒടുവില്‍ മൂവാറ്റുപുഴയില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പാര്‍ക്കുന്ന ലോഡ്ജില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
Post Your Comments