കണ്ണൂര്‍ : കേരളത്തിലെ ദേശീയ പാതാ വികസനത്തിനുള്ള നിര്‍മ്മാണ സാമഗ്രികള്‍ എത്തി. 31 ഫ്‌ളാറ്റ് വാഗണുകളിലാണ് നിര്‍മാണ സാമഗ്രികളുമായി റോ-റോ സര്‍വീസിനു സമാനമായ ചരക്ക് സര്‍വീസ് ട്രെയിന്‍ കണ്ണൂരിലെത്തിയത്. ട്രക്കുകള്‍, മെറ്റല്‍ ക്രഷര്‍ യൂണിറ്റുകള്‍, ബിറ്റുമിന്‍ മിക്‌സിങ് പ്ലാന്റ്, റെഡി മിക്‌സ് യൂണിറ്റ് തുടങ്ങിയവയാണ് ഇന്‍ഫ്രാ ലോജിസ്റ്റിക്‌സ് കമ്പനി കണ്ണൂരിലെത്തിച്ചത്.
Read Also : അങ്കമാലിയിൽ ടിപ്പറിന് പിറകില്‍ സ്കൂട്ടർ ഇടിച്ച് കയറി യുവതിക്ക് ദാരുണാന്ത്യം
കൂടുതല്‍ വാഹനങ്ങളും യന്ത്രങ്ങളുമെത്തുന്നതോടെ ദേശീയപാതാ നിര്‍മാണ പ്രവര്‍ത്തനങ്ങളും വേഗത്തിലാകുമെന്നാണു കരുതുന്നത്. സ്ഥലമെടുപ്പ് അന്തിമഘട്ടത്തിലാണ്. മിക്ക വില്ലേജുകളിലും നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നാണ് ദേശീയ പാത നിര്‍മാണത്തിനായി ഇവയെത്തിച്ചത്. ഇന്നലെ രാത്രി 11നാണ് ട്രെയിന്‍ കണ്ണൂരെത്തിയത്.
ട്രാക്കിലെ ഗതാഗതത്തിരക്ക് കണക്കിലെടുത്താണ് ഓരോ സ്ഥലത്തും ട്രെയിന്‍ കടത്തി വിട്ടത്. അതിനാല്‍ വളരെ സാവധാനം വൈകിയാണ് ട്രെയിന്‍ കണ്ണൂരെത്തിയത്.
Post Your Comments