തിരുവനന്തപുരം : തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കള്ളം പറഞ്ഞു ആളാകാന്‍ നോക്കിയ കെ ടി ജലീലിനെ തേച്ചൊട്ടിച്ച് ബിജെപി നേതാവ് പ്രകാശ് ബാബു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യത്തെ ഉപരിതല ഗതാഗത സംവിധാനങ്ങള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ലവ കരമായ മാറ്റങ്ങള്‍ എണ്ണിയെണ്ണിപറഞ്ഞുകൊണ്ടുള്ള പ്രകാശ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. എന്നാല്‍ പച്ചക്കള്ളം പറഞ്ഞു കൊണ്ട് അതില്‍ കമന്റുമായി എത്തിയതാണ് ജലീല്‍ .
‘കേരളത്തിലെ ദേശീയപാതാ വികസനം, നടന്നത് പിണറായി മുഖ്യമന്ത്രി ആയിരുന്നത് കൊണ്ടാണെന്നും 25 % തുക കേരള സര്‍ക്കാരാണ് നല്കിയതെന്നുമുള്ള പച്ചക്കള്ളമാണ് കെ ടി ജലീല്‍ ആവര്‍ത്തിച്ചത് .ഇതേ കള്ളം മുന്‍പ് പിണറായി വിജയനടക്കം പല സിപിഎം നേതാക്കളും പറഞ്ഞിട്ടുണ്ട് .എന്നാല്‍ നിതിന്‍ ഗഡ്കരി ഈ വാദത്തെ പാര്‍ലിമെന്റില്‍ പൊളിച്ചടുക്കിയതാണ്. 25 % ചിലവ് എടുത്തുകൊള്ളാം എന്ന് പിണറായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തെങ്കിലും പിന്നെ ആ വിഷയത്തില്‍ മൗനം പാലിച്ചു എന്നാണ് ഗഡ്കരി പറഞ്ഞത് .കേരളത്തില്‍ ദേശീയപാത വികസനത്തിന് ആവശ്യമായ മുഴുവന്‍ തുകയും കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് ചിലവാക്കിയത് എന്നും നിതിന്‍ ഗഡ്കരി പാര്‍ലിമെന്റില്‍ പറഞ്ഞു .ദേശീയപാതാ വികസനത്തില്‍ തങ്ങള്‍ക്കും പങ്കുണ്ടെന്നായിരുന്നു അന്നേ വരെ നിരന്തരമായി സിപിഎം അവകാശപ്പെട്ടുകൊണ്ടിരുന്നത്. ഗഡ്കരിയുടെ വിശദീകരണത്തോടെ ഈ കള്ളം പൊളിഞ്ഞു.ഏതാണ്ട് എല്ലാ മാധ്യമങ്ങളും അതീവ പ്രാധാന്യത്തോടെ ഗഡ്കരിയുടെ പ്രസംഗം റിപ്പോര്‍ട് ചെയ്തിരുന്നു’, പ്രകാശ് ബാബു ചൂണ്ടിക്കാട്ടി.
Post Your Comments