KeralaLatest NewsNews

‘ഞാൻ 5 ദിവസമാണ് പോയത്, പക്ഷേ അസുഖം ഭേദമായില്ല’: മോന്‍സണ്‍ പെരുങ്കള്ളനെന്ന് കെ സുധാകരൻ

രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാൻ സിപിഎം വീണ്ടും ശ്രമങ്ങൾ തുടങ്ങി. കോൺഗ്രസിന്റെ തിരിച്ചുവരവിനെ സിപിഎം ഭയക്കുന്നു.

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സൺ പെരുങ്കളനണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മോൺസണെ കണ്ടതും ചികിത്സ തേടിയതും സത്യമാണെന്നും ചികിത്സക്കായി 5 ദിവസമാണ് പോയതിന്നു സുധാകരൻ വ്യക്തമാക്കി. മോൺസന്റെ വ്യാജചികിത്സക്കെതിരെ നിയമ നടപടിയെടുക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

‘5 ദിവസമാണ് പോയത്, പക്ഷേ അസുഖം ഭേദമായില്ല. താന്‍ സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ല. തന്നെ കാണിച്ച് കച്ചവടം ഉറപ്പിക്കാൻ മോൻസൺ ശ്രമിച്ചിട്ടുണ്ടാകാം. ഒരു തവണ പോലും പരാതിക്കാർ തന്നെ വന്ന് കണ്ടിട്ടില്ല. മുഖ്യമന്ത്രിയെ താങ്ങുന്നവർ പോലും മോൺസനെ കാണുന്നുണ്ട്. സര്‍ക്കാര്‍ മോന്‍സണെ സംരക്ഷിക്കുകയാണ്’- കെ സുധാകരന്‍ കുറ്റപ്പെടുത്തി.

Read Also: റിയാദ് അന്താരാഷ്ട്ര പുസ്തക മേള: സന്ദർശകർക്ക് പ്രവേശനം സൗജന്യമെന്ന് സൗദി അറേബ്യ

‘രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാൻ സിപിഎം വീണ്ടും ശ്രമങ്ങൾ തുടങ്ങി. കോൺഗ്രസിന്റെ തിരിച്ചുവരവിനെ സിപിഎം ഭയക്കുന്നു. പിണറായിക്കെതിരെയുള്ള ഫൈറ്റ് അവസാനിപ്പിച്ചതായിരുന്നു. വീണ്ടും തുടങ്ങുന്ന കാര്യം ആലോചിക്കുന്നു. എന്തുകൊണ്ട് മോന്‍സണുമായി ഉദ്യോഗസ്ഥൻമാരുടെ ബന്ധം അന്വേഷിക്കുന്നില്ലെ. സംസ്ഥാന സർക്കാർ സംരക്ഷിക്കുന്ന ഫ്രോഡാണ് മോൺസൺ. തനിക്കെതിരെ തെളിവൊന്നും കിട്ടില്ല. ബെന്നി ബഹ്നാന് മറുപടി നൽകുന്നില്ല. തനിക്കൊരു പാർട്ടി ചട്ടക്കൂട് ഉണ്ട്. ആ ചട്ടക്കൂട് ബെന്നി ബഹ്നാനും ബാധകമാണ്’- കെ സുധാകരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button