Latest NewsSaudi ArabiaNewsInternationalGulf

റിയാദ് അന്താരാഷ്ട്ര പുസ്തക മേള: സന്ദർശകർക്ക് പ്രവേശനം സൗജന്യമെന്ന് സൗദി അറേബ്യ

റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലേക്കുള്ള സന്ദർശകരുടെ പ്രവേശനം സൗജന്യം. സൗദി ലിറ്ററേച്ചർ, പബ്ലിഷിങ്ങ് ആൻഡ് ട്രാൻസ്‌ലേഷൻ കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം പുസ്തകമേളയിലേക്കെത്തുന്ന സന്ദർശകർക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ ആവശ്യമാണ്. Tawakkalna ആപ്പുമായി ബന്ധപ്പെടുത്തിയാണ് രജിസ്‌ട്രേഷൻ നടപ്പിലാക്കുന്നത്. സന്ദർശകരുടെ ആരോഗ്യ സ്റ്റാറ്റസ് ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് ഓൺലൈൻ രജിസ്‌ട്രേഷൻ.

Read Also: ജ​ന​സേ​വ​ന​ത്തി​ന്‍റെ ന​ല്ല മു​ഖം കേരള പോ​ലീ​സി​നു​ണ്ട്, സർക്കാർ എപ്പോഴും നന്മയുടെ ഭാഗത്താണ്: പിണറായി വിജയൻ

കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചു കൊണ്ട് സന്ദർശകരെ അനുവദിക്കുന്നതിന് രജിസ്‌ട്രേഷൻ നടപടി സഹായകമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മേളയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് ഓൺലൈനിലൂടെ പുസ്തകങ്ങൾ ഓർഡർ ചെയ്യുന്നതിന് അവസരമൊരുക്കുന്ന വിർച്യുൽ എക്‌സിബിഷനും പുസ്തക മേളയുടെ ഭാഗമായി സജ്ജമാക്കുന്നുണ്ട്.

2021 ഒക്ടോബർ 1 മുതലാണ് റിയാദ് അന്താരാഷ്ട്ര പുസ്തകമേള ആരംഭിക്കുന്നത്. ഒക്ടോബർ 10 ന് പുസതക മേള അവസാനിക്കും. 28 രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം പുസ്തക പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്. റിയാദ് ഫ്രണ്ടിൽ വെച്ചാണ് മേള സംഘടിപ്പിക്കുന്നത്.

Read Also: ജ​ന​സേ​വ​ന​ത്തി​ന്‍റെ ന​ല്ല മു​ഖം കേരള പോ​ലീ​സി​നു​ണ്ട്, സർക്കാർ എപ്പോഴും നന്മയുടെ ഭാഗത്താണ്: പിണറായി വിജയൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button