ErnakulamLatest NewsKeralaNattuvarthaNews

ഡിജിപി ഓഫീസില്‍ വച്ച് ബെഹ്‌റയ്ക്ക് മോൻസണെ പരിചയപ്പെടുത്തിയത് താൻ: അനിത

കൊച്ചി: മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസണെ പരിചയപ്പെടുത്തിയത് താനാണെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ വനിതാ കോര്‍ഡിനേറ്റര്‍ അനിത പുല്ലയില്‍. സംഘടനയുടെ പേട്രണ്‍ എന്ന നിലയിലാണ് മോന്‍സണെ ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തിയതെന്നും അനിത വ്യക്തമാക്കി.

മോന്‍സണെ ബെഹ്‌റയ്ക്ക് രണ്ടു തവണ പരിചയപ്പെടുത്തിയെന്നും ആദ്യത്തേത് ഡിജിപി ഓഫീസില്‍ വച്ചും, രണ്ടാമത് എറണാകുളത്ത് ഒരു പരിപാടിയില്‍ വച്ചുമാണെന്നും അനിത പറഞ്ഞു. ബെഹ്‌റയ്‌ക്കൊപ്പം മനോജ് എബ്രഹാമും ഉണ്ടായിരുന്നുവെന്നും മോന്‍സന്റെ മ്യൂസിയം ഒന്ന് സന്ദര്‍ശിക്കാന്‍ സാധിക്കുമോയെന്ന് താനാണ് അവരോട് ചോദിച്ചതെന്നും അനിത വിശദമാക്കി. അങ്ങനെയാണ് ഇവർ മ്യൂസിയം സന്ദര്‍ശിച്ചതെന്നും അനിത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button