Latest NewsIndiaNews

‘മ്യൂസിയത്തിനകത്ത് ബോംബ്, അത് പൊട്ടിത്തെറിക്കും’: ഭീഷണി സന്ദേശം, സന്ദർശകർക്ക് വിലക്ക്, ഇന്ത്യൻ മ്യൂസിയത്തിൽ പരിശോധന

കൊൽക്കത്ത: കൊൽക്കത്തയിലെ പ്രശ്‌സതമായ ഇന്ത്യൻ മ്യൂസിയത്തിന് നേരെ ബോംബ് ഭീഷണി. വെള്ളിയാഴ്ച്ച രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. മ്യൂസിയം ബോംബ് വെച്ച് തകർക്കുമെന്നായിരുന്നു ഇ-മെയിൽ സന്ദേശം. കൊൽക്കത്ത പോലീസിനാണ് സന്ദേശം കിട്ടിയത്. തുടർന്ന് പോലീസ് മ്യൂസിയത്തിലേക്കുള്ള പ്രവേശനം നിർത്തിവെച്ചു. മ്യൂസിയത്തിലെ ജീവനക്കാരെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.

‘ടെററൈസർ 111’ എന്ന ഗ്രൂപ്പിൽ നിന്നുമാണ് ഇ-മെയിൽ സന്ദേശം ലഭിച്ചത്. മ്യൂസിയത്തിനകത്ത് ബോംബ് വെച്ചിരിക്കുന്നുവെന്നും രാവിലെ അത് പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശത്തിലുള്ളത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ഇന്ത്യൻ മ്യൂസിയത്തിൽ ദിവസം 2500 മുതൽ 3000 വരെ സന്ദർശകരെത്താറുണ്ട്. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് കൊൽക്കത്ത പോലീസും ബോംബ് സ്‌ക്വാഡും സ്നീഫർ ഡോഗുകളും സ്ഥലത്തെത്തി. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ മ്യൂസിയം മുഴുവനായും അടച്ചു. മ്യൂസിയം സ്ഥിതി ചെയ്യുന്ന കെട്ടിടം മുഴുവനായി പോലീസ് പരിശോധന നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button