ദുബായ്: യുഎഇയിലെ 9 കേന്ദ്രങ്ങളിൽ നിന്ന് ദുബായ് എക്‌സ്‌പോ വേദിയിലേക്ക് സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി. അബുദാബിയിലെ മൂന്നു കേന്ദ്രങ്ങളിൽ നിന്നും ഷാർജയിലെ രണ്ടു കേന്ദ്രങ്ങളിൽ നിന്നും അജ്മാൻ, റാസൽഖൈമ, ഫുജൈറ, അൽ ഐൻ എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിൽ നിന്നുമാണ് സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. സൗജന്യ സർവ്വീസുകൾ നടത്താനായി 77 ബസുകളാണുള്ളത്.
അബുദാബി രാജ്യാന്തര വിമാനത്താവളം, അബുദാബി മെയിൻ ബസ് സ്റ്റേഷൻ, മറീന മാൾ സ്റ്റേഷൻ, അൽ ഐൻ ബസ് സ്റ്റേഷൻ തുടങ്ങിയവയാണ് അബുദാബിയിൽ നിന്ന് ബസുകൾ പുറപ്പെടുന്ന സ്റ്റേഷനുകൾ. അൽ ജുബൈൽ ബസ് സ്റ്റേഷൻ, മുവൈല ബസ് സ്റ്റേഷൻ തുടങ്ങിയവയാണ് ഷാർജയിൽ നിന്ന് ബസുകൾ പുറപ്പെടുന്ന സ്റ്റേഷനുകൾ റാസൽഖൈമ ബസ് സ്റ്റേഷൻ, ഫുജൈറ ബസ് സ്റ്റേഷൻ (സിറ്റി സെന്ററിനടുത്ത്) നിന്നും ബസുകൾ പുറപ്പെടും.
ആകെ 287 ട്രിപ്പുകളായിരിക്കും ദുബായ് എക്‌സ്‌പോ വേദിയിലേക്ക് ആർടിഎ നടത്തുക. വാരാന്ത്യങ്ങളിൽ (വ്യാഴം, വെള്ളി) ഇത് 358 ആയി ഉയർത്തും. ആർടിഎ നേരത്തെ ദുബായിലെ 9 സ്റ്റേഷനുകളിൽ നിന്ന് ബസ് സർവീസുകൾ ഏർപ്പെടുത്തിയിരുന്നു. പാം ജുമൈറ, അൽ ബറഹ, അൽ ഗുബൈബ, എത്തിസാലാത്ത്, ഗ്ലോബൽ വില്ലേജ്, ഇന്റർനാഷനൽ സിറ്റി, ദുബായ് സിലിക്കൺ ഒയാസിസ്, ദുബായ് മാൾ, ദുബായ് ഇന്റർനാഷനൽ എയർപോർട്ട് (ടെർമിനൽ3) എന്നിവിടങ്ങളിൽ നിന്ന് നിത്യേതന 455 മുതൽ 476 ട്രിപ്പുകളാണുണ്ടായിരിക്കുക. കൂടാതെ, എക്‌സ്‌പോ പാർക്കിങ് ഏരിയയിൽ നിന്ന് മൂന്ന് കവാട (ഓപർച്യൂനിറ്റി, മൊബിസിറ്റി, സസ്‌റ്റൈനബിലിറ്റി) എന്നിവിടങ്ങളിലേയ്ക്ക് സൗജന്യ ബസ് സർവീസുമുണ്ടായിരിക്കും.
Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 54,675 വാക്‌സിൻ ഡോസുകൾ
Post Your Comments