AlappuzhaLatest NewsKeralaNewsCrime

കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു: മുടിയും കൂട്ടി സ്റ്റാപ്ലർ പിൻ അടിച്ചുവിട്ട് ഡോക്ടർമാർ

അമ്പലപ്പുഴ: തലയ്ക്ക് പരിക്കേറ്റ കുട്ടിയോട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ കാണിച്ചത് കടുത്ത അനാസ്ഥ. ഒരാഴ്ച മുൻപ് സൈക്കിളുകൾ കൂട്ടിമുട്ടി കായംകുളം കൊറ്റുകുളങ്ങര കൊട്ടക്കാട് കെ എ നൗഷാദിന്റെ മകൻ മുഹമ്മദ് ഇഹ്സാന് തലക്ക് മുറിവ് സംഭവിച്ചിരുന്നു.

തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലെത്തിച്ച കുട്ടിയുടെ പൊട്ടിയ തലയുടെ ഭാഗത്ത് മുടി ഉൾപ്പെടെ സ്റ്റാപ്ലർ പിൻ അടിച്ചു വെക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. മുറിവ് വൃത്തിയാക്കുകയോ മുടി കളയുകയോ ചെയ്യാതെയാണ് ഇത് നടത്തിയത്. ടി ടി പോലും എടുത്തിരുന്നില്ലെന്നും പിതാവ് വ്യക്തമാക്കി.

ഇതിന് ശേഷം കുട്ടിക്ക് അസ്വസ്ഥതയും വേദനയും കൂടിയതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മുറിവ് വൃത്തിയാക്കുകയും രണ്ടാമത് സ്റ്റിച്ചിടുകയുമായിരുന്നു. സ്വാബ് എടുത്ത് കൾച്ചറിന് അയക്കുകയും ചെയ്തു. തന്‍റെ മകന് ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്ന് കാട്ടിയാണ് പിതാവ് പരാതി നൽകിയിരിക്കുന്നത്. ഇതിന് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകിയതായി നൗഷാദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button