ബെംഗളൂരു : മോന്‍സന്റെ മായികാ വലയത്തില്‍ പെട്ട് 2 കോടി നഷ്ടമായെന്ന് ഇന്ത്യന്‍ വ്യവസായി. എട്ട് ആഡംബര കാറുകള്‍ വാങ്ങി രണ്ട് കോടിയിലധികം പറ്റിച്ചെന്നും ഒരു രൂപ പോലും മോന്‍സന്‍ തനിക്ക് നല്‍കിയില്ലെന്നും ബെംഗളൂരുവിലെ വ്യവസായി ത്യാഗരാജന്‍ പറഞ്ഞു. മോന്‍സനെതിരെ ബെംഗളൂരു പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണെന്നും ത്യാഗരാജന്‍ പറഞ്ഞു.
അതേസമയം, മോന്‍സന്‍ മാവുങ്കലിനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടു. മോന്‍സന്‍ മാവുങ്കലിനെ 30-ാം തീയതി വരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം എ.സി.ജെ.എം കോടതിയുടേതാണ് നടപടി. മോന്‍സന്‍ ചമച്ച വ്യാജരേഖകളുടെ ഉറവിടം കണ്ടെത്തണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. അതേസമയം മോന്‍സന്റെ ജാമ്യാപേക്ഷ എറണാകുളം എസിജെഎം കോടതി തള്ളി.
പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേനയാണ് മോന്‍സന്‍ മാവുങ്കല്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിച്ചത്. 2018-2021 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്. മോന്‍സനിന്റെ സുഹൃത്തായിരുന്ന അനൂപ് അഹമ്മദാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നിരവധി പേര്‍ പരാതി നല്‍കി.
Post Your Comments