AlappuzhaLatest NewsKeralaNewsCrime

ആരോഗ്യപ്രവർത്തകയെ ആക്രമിച്ച സംഭവം: പ്രതികൾ വൻ ക്രിമിനലുകൾ, പിടികൂടിയത് സിനിമാ സ്റ്റൈലിലെന്ന് പോലീസ്

കൊല്ലം: ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ചവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളെന്ന് കണ്ടെത്തൽ. കേസിലെ പ്രതികളായ തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിഷാന്ത് എന്നിവരെ കൊല്ലം കമ്മീഷണറുടെ പ്രത്യേക സംഘം ഇന്ന് സിനിമാ സ്റ്റൈലിൽ പിടികൂടുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലും ഇരുവർക്കുമെതിരെ കേസുകളുണ്ട്.

Also Read: കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു: മുടിയും കൂട്ടി സ്റ്റാപ്ലർ പിൻ അടിച്ചുവിട്ട് ഡോക്ടർമാർ

മോഷണമുതൽ വിറ്റ് കിട്ടുന്ന പണം ഉപയോഗിച് ആർഭാട ജീവിതം നയിക്കുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കൊല്ലത്തെ കേസിൽ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് മാലപൊട്ടിക്കൽ അടക്കം സ്ഥിരം മോഷണക്കേസിലെ പ്രതികളാണ് പിടിയിലായവർ. വിവിധ ജില്ലകളിൽ നിന്ന് അൻപതിലേറെ ബൈക്കുകൾ മാത്രം കവർന്നതായാണ് സൂചന. ലക്ഷങ്ങൾ വിലവരുന്ന വാഹനങ്ങൾ കവർന്നത് ഇവരാണെന്നും കരുതുന്നു.

ഏറ്റവും ഒടുവിൽ എറണാകുളത്തെ മോഷണശേഷം കടന്ന റോക്കി റോയിയെ കൊല്ലത്ത് ബസ്‌ തടഞ്ഞ് നിർത്തിയാണ് പിടികൂടിയത്. നിശാന്തിനെ കഠിനംകുളത്തെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ഇരുപതാം തിയതി അർധരാത്രിയാണ് വണ്ടാനം മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് അസിസ്റ്റന്റ് ആയ യുവതിയെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം ആക്രമിച്ച് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. എട്ടു ദിവസങ്ങൾക്ക് ശേഷമാണ് പ്രതികളെ പോലീസ് കണ്ടെത്തിയിരിക്കുന്നത്. കൊല്ലം നഗരത്തിലെ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button