ദുബായ്: മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്ബിന്റെ പരിശീലന കിറ്റുകൾ എക്സ്പോ-2020 സ്പോൺസർ ചെയ്യും. എക്സ്പോ ആരംഭിക്കുന്നതിനു രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയാണ് കളിക്കാരുടെ ജഴ്സികളിൽ എക്സ്പോ ബ്രാൻഡിംഗ് നിറയുന്നത്.
2021-22 സീസണിലെ പുരുഷ-വനിതാ കളിക്കാരുടെ പരിശീലന കിറ്റുകൾ എക്സ്പോ ബ്രാൻഡിംഗ് സ്ഥാനം പിടിക്കും. എക്സ്പോ വില്ലേജിൽ എല്ലാദിവസവും സിറ്റിയുടെ പരിശീലനവും നടക്കും. പരിശീലനത്തിൽ ക്ലബ് പ്രതിനിധികൾ ഭാഗമാകും.
Read Also:- വിജയ് ദേവെരകൊണ്ട നായകനാവുന്ന ചിത്രത്തിൽ ബോക്സ് ഇതിഹാസം മൈക്ക് ടൈസണും
പരിശീലന കിറ്റുകൾക്ക് പുറമേ എത്തിഹാദ് സ്റ്റേഡിയം സിറ്റി ഫുട്ബോൾ അക്കാദമി എന്നിവിടങ്ങളിൽ എക്സ്പോ ബ്രാൻഡിംഗുകൾ നിറയും. ഓരോ പരിശീലന പദ്ധതിയുടെയും ഭാഗമായി ശക്തമായ പങ്കാളിയായി ഇതിലൂടെ എക്സ്പോ മാറുന്നതായി സിറ്റി ഫുട്ബോൾ ഗ്രൂപ്പ് സിഇഒ ഫെറാൻ സൊറിയാനോ പറഞ്ഞു.
Post Your Comments