കോഴിക്കോട്: ന്യൂനപക്ഷ സ്കോളര്‍ഷിപ് പ്രശ്നത്തിലും മലബാറില്‍ പ്ലസ്വണ് അധിക ബാച്ച് അനുവദിക്കുന്നതിലും സര്‍ക്കാര്‍ അലംഭാവത്തിനെതിരെ മുസ്ലിം സംഘടനകള്‍ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങുന്നു. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടത്തില്‍ ഒക്ടോബര്‍ ആദ്യവാരം എല്ലാ ജില്ല കേന്ദ്രങ്ങളിലും പ്രതിഷേധ സംഗമം സംഘടിപ്പിക്കും. സ്കോളര്‍ഷിപ് വിഷയത്തില്‍ അടിയന്തര നടപടിക്കായി സംഘടനകള്‍ മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി സമര്‍പ്പിക്കുകയും സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തുകയും ചെയ്തിരുന്നു.
Also Read: സംസഥാനത്ത് സുഭിക്ഷ ഹോട്ടല്‍ പദ്ധതിക്ക് ഇന്നു തുടക്കം: 20 രൂപയ്ക്ക് ഉച്ചയൂണ് റെഡി !
പരാതിയില്‍ മറുപടി നല്‍കാന്‍പോലും മുഖ്യമന്ത്രി തയാറാകാത്തതില്‍ കഴിഞ്ഞദിവസം നടന്ന മുസ്ലിം സംഘടനകളുടെ സംയുക്ത യോഗത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. അതോടൊപ്പം, മലബാര്‍ ജില്ലകളില്‍ പ്ലസ്വണ് പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പുറത്തിരിക്കേണ്ട സാഹചര്യത്തില്‍ അധിക ബാച്ച് അനുവദിക്കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു.
അതിനിടെ, സംവരണ വിഷയത്തില്‍ മറ്റു പിന്നാക്ക സമുദായങ്ങളെ കൂടി ഉള്‍പ്പെടുത്തി സച്ചാര്‍ കമ്മിറ്റി ആഭിമുഖ്യത്തിലും പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. സച്ചാര്‍ കമ്മിറ്റിയെ പിന്തുടര്ന്ന് പാലോളി കമ്മിറ്റി ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയതാണ് സ്കോളര്‍ഷിപ് എന്ന വസ്തുത പബ്ലിക് പ്രോസിക്യൂട്ടര്‍ മറച്ചുവെച്ചതിനെ തുടര്‍ന്നാണ് കോടതി നടപടി ഉണ്ടായത്. ആസൂത്രിത നീക്കമാണ് ഇതിനു പിന്നിലെന്ന് മുസ്ലിം സംഘടനകള്‍ വിശ്വസിക്കുന്നു.
Post Your Comments