ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇടനിലക്കാർ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് വിജയകരമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് അവകാശപ്പെട്ടു. മൂന്ന് നിയമങ്ങളും റദ്ദാക്കുകയും താങ്ങുവില സംബന്ധിച്ച് നിയമം ഉണ്ടാക്കുകയും ചെയ്യുന്നതുവരെ പ്രക്ഷോഭം അവസാനിക്കില്ലെന്ന് അദ്ദേഹം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു.
യു.പിയില്‍ 800ലധികം സ്ഥലങ്ങളില്‍ പ്രക്ഷോഭങ്ങള്‍ നടന്നിട്ടുളളതായി ടിക്കായത്ത് പറഞ്ഞു. അത് നന്നായിട്ടുണ്ട്, എന്നിരുന്നാലും ചില കടകള്‍ തുറന്നിരുന്നു. കാരണം, യു.പിയില്‍ പ്രതിഷേധത്തിന്റെ കാര്യമായ പ്രഭാവം ഇല്ലെന്ന് കാണിക്കുന്നതിലായിരുന്നു സര്‍ക്കാരിന്റെ ശ്രദ്ധ. പക്ഷേ പ്രക്ഷോഭം പൂര്‍ണ്ണ വിജയമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ അടച്ച് മുദ്രവച്ചുളള ഒരു പ്രക്ഷോഭവും ചെയ്തിട്ടില്ലെന്നും ആളുകള്‍ക്ക് നീങ്ങാനുള്ള സ്വാതന്ത്ര്യം നല്‍കിയതായും ടിക്കായത്ത് അവകാശപ്പെട്ടു. എന്തുകൊണ്ടാണ് ബി.ജെ.പി തിരഞ്ഞെടുപ്പ് വരെ പ്രക്ഷോഭം നീട്ടിക്കൊണ്ട് പോകുന്നത്. ചില ഭേദഗതികള്‍ വരുത്തിയാലും നിയമം പിന്‍വലിക്കില്ല എന്ന വ്യവസ്ഥ ചര്‍ച്ച ചെയ്യാന്‍ കൃഷി മന്ത്രി ആഗ്രഹിക്കുന്നു. അവര്‍ മുന്‍കൂട്ടി തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍, തങ്ങള്‍ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിക്കാര്‍ അറിവുള്ളവരാണ്, അവരില്‍ നിന്നാണ് തങ്ങള്‍ക്ക് ഭാരത് ബന്ദിന്റെ ആശയം ലഭിച്ചതെന്നും ബി.ജെ.പി നേതാക്കളെ പരിഹസിച്ചുകൊണ്ട് ടിക്കായത്ത് പറഞ്ഞു. മുമ്പ് ബി.ജെ.പിക്കാര്‍ ഭാരത് ബന്ദ് നടത്തിയിരുന്നു. ഭാരത് ബന്ദ് എന്ന ആശയം ഞങ്ങള്‍ അവരില്‍ നിന്ന് എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മൂന്ന് സംസ്ഥാനങ്ങളുടെ പ്രക്ഷോഭമെന്ന് വിളിച്ചിരുന്നവരുടെ മുഖത്തേറ്റ അടിയാണ് ഭാരത് ബന്ദ് എന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ പ്രതികരിച്ചു.
കൃഷിമന്ത്രിയോട് എന്താണോ പറഞ്ഞിരിക്കുന്നത് അത് യോഗത്തിലും അതേപോലെ വന്നു പറയുന്നു. അതിനപ്പുറത്തേക്ക് സംസാരിക്കുവാന്‍ അദ്ദേഹത്തിന് ശക്തിയില്ല. കൃഷി മന്ത്രിക്ക് പൂര്‍ണ്ണ അധികാരം നല്‍കിയാല്‍, പ്രക്ഷോഭത്തിന്റെ കാര്യത്തില്‍ തീരുമാനമാകും. എന്നാല്‍ സര്‍ക്കാര്‍ എത്ര സംസാരിക്കുന്നുവോ അദ്ദേഹം അതേകാര്യം ആവര്‍ത്തിക്കുന്നു. അതില്‍ നിന്നും മുന്നോട്ട് ഒരിക്കല്‍പ്പോലും പോയിട്ടില്ലെന്നും ടിക്കായത്ത് പ്രതികരിച്ചു.
Post Your Comments