കൊച്ചി: പുരാവസ്തുവിന്റെ പേരില്‍ കോടികള്‍ വെട്ടിച്ച മോണ്‍സൺ മാവുങ്കലിനു വേണ്ടി ഇടപെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ബാല. മോൺസണിന്റെ ഡ്രൈവറും ബാലയും തമ്മിലുള്ള സംഭാഷണം പുറത്തുവന്നതോടെയാണ് സംഭവത്തിൽ നടൻ പ്രതികരണവുമായി രംഗത്തെത്തിയത്. മോന്‍സണ്‍ മാവുങ്കല്‍ തന്നെ ഉപയോഗിച്ചതായി കരുതുന്നില്ലെന്ന് ബാല പ്രമുഖ ചാനലിനോട് വ്യക്തമാക്കി. മോന്‍സനുമായി തനിക്ക് യാതൊരു പണമിടപാടും ഇല്ലെന്നും ഒരു രൂപയുടെ ട്രാന്‍സാക്ഷന്‍ നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ താൻ തുണി ഊരി നടക്കുമെന്നും ബാല വെല്ലുവിളിച്ചു. നല്ല തറവാട്ടില്‍ നിന്നും വന്ന തനിക്ക് മോന്‍സണുമായി പണമിടപാട് നടത്തേണ്ടതിന്റെ ആവശ്യമില്ലെന്നും പറയുന്നു.
മോൺസണിന്റെ ഡ്രൈവർ ആയ അജിത്ത് മോൺസണിനെതിരെ നൽകിയ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബാല ഇയാളെ ഫോണിൽ വിളിച്ചിരുന്നു. ഇതാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ സംഭാഷണം നാല് മാസം മുന്‍പത്തെയാണ് എന്ന് ബാല പറയുന്നു. മോണ്‍സണ്‍ കൊച്ചിയില്‍ തന്റെ അയല്‍വാസിയായിരുന്നുവെന്നും അങ്ങനെയാണ് സൗഹൃദം ഉണ്ടായതെന്നും, കണ്ടപ്പോൾ തട്ടിപ്പുകാരനാണെന്ന് തോന്നിയിരുന്നില്ല എന്ന് ബാല പറഞ്ഞു. താൻ മാത്രമല്ല മോഹന്‍ലാല്‍ മുന്‍ ഡിജിപി അടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ട് എന്നും ബാല കൂട്ടിച്ചേർത്തു.
‘മോണ്‍സന്റെ ജീവികാരുണ്യപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ഞാന്‍ അദ്ദേഹവുമായി സൗഹൃദത്തിലാകുന്നത്. അദ്ദേഹം തട്ടിപ്പു നടത്തുന്ന വ്യക്തിയാണെന്ന് തോന്നിയിട്ടില്ല. ഞാന്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല. അദ്ദേഹം മറ്റുള്ളവരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തിരിച്ചു നല്‍കാന്‍ ബാധ്യസ്ഥനാണ്. ഞാന്‍ മാത്രമല്ല മോഹന്‍ലാല്‍ മുന്‍ ഡിജിപി അടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ട്. നിങ്ങള്‍ക്ക് അറിയാവുന്നതില്‍ കൂടുതലൊന്നും ഇപ്പോള്‍ എനിക്കറിയില്ല. തെറ്റുകാരനാണെങ്കില്‍ അദ്ദേഹം ശിക്ഷക്കപ്പെടട്ടേ’, ബാല പറഞ്ഞു.
Post Your Comments