KeralaLatest NewsNews

മുൻ ഡിജിപിയടക്കം പ്രമുഖരെ കൈവെള്ളയിൽ അമ്മാനമാടിയ മോൻസൺ ട്രോളുകളുടെ രാജാവായി സോഷ്യൽ മീഡിയയിൽ

മോൻസൺ നാടകത്തിൽ വെട്ടിലായത് ഫോട്ടോയ്‌ക്കൊപ്പം നിന്ന ഈ പ്രമുഖരാണ്.

തിരുവനന്തപുരം: കേരളക്കരയിൽ തരംഗമായി മോൻസൺ നാടകം. മുൻ ഡിജിപിയടക്കം പ്രമുഖരെ കൈവെള്ളയിൽ അമ്മാനമാടിയ മോൻസൻ ട്രോളുകളുടെ രാജാവായി സോഷ്യൽ മീഡിയയിൽ. മോൻസൺ മാവുങ്ങൽ കേരളക്കരയിലെ പ്രുമുഖരയെല്ലാം പറ്റിച്ചതിന്റെ കഥകളും ചിത്രങ്ങളും കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികൾ. മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, അമൃതാനന്തമയി, സിനിമാ താരങ്ങൾ തുടങ്ങിയ പ്രമുഖരെ പറഞ്ഞു വിശ്വസിപ്പിച്ചതും പോരാ അവരോടൊപ്പം ഫോട്ടോ എടുക്കാനും മോൻസൺ മറന്നില്ല.

മോൻസൺ നാടകത്തിൽ വെട്ടിലായത് ഫോട്ടോയ്‌ക്കൊപ്പം നിന്ന ഈ പ്രമുഖരാണ്. പറ്റിപ്പുമായി നടന്ന മോൻസനും മോൻസൺ പറഞ്ഞത് അപ്പാടെ വിശ്വസിച്ച പ്രമുഖരും ട്രോൾ ​ഗ്രൂപ്പുകളിൽ നിറയുകയാണ്. ടിപ്പു സുൽത്താന്റെ സിംഹാസനമെന്ന് മോൻസൻ പറഞ്ഞത് വിശ്വസിച്ച് അതിൻമേൽ കയറിയിരുന്നു ഫോട്ടോയെടുത്ത ലോക്നാഥ് ബെഹ്‌റയാണ് ട്രോളുകളുടെ രാജാവായി മാറിയത്. ലോക്നാഥ് ബെഹ്റ സിംഹാസനത്തിൽ ഇരുക്കുന്ന ചിത്രം കണ്ട് ചിരിക്കുന്ന ഇരിപ്പിടം പണിത ആശാരിയുടെ മുഖമെന്ന തരത്തിൽ നിരവധി ട്രോളുകൾ ഇറങ്ങുന്നുണ്ട്. ട്രോളുകളിലെ സ്ഥിരം ഫോട്ടോയായ സലിം കുമാറിന്റെ ചിത്രമാണ് കൂടുതലുമുള്ളത്.

Read Also: നികുതി വരുമാനത്തില്‍ വലിയ കുറവ്: ചോര്‍ച്ച തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി

സംസ്ഥാനത്തെ പൊലീസ് ഡിജിപി സ്ഥാനത്തിരുന്നയാളെയാണ് മോൻസൺ ഇത്രയും വലിയ കള്ളം പറഞ്ഞ് പറ്റിച്ചതെന്നാണ് ബെഹ്റ ട്രോളുകളിൽ മുന്നിൽ നിൽക്കാൻ കാരണം. മോൻസന്റെ തട്ടിപ്പ് ദേശീയ മാധ്യമങ്ങളിലുൾപ്പെടെ വാർത്തയായിട്ടുണ്ട്. യേശുവിനെ ചതിക്കാൻ യൂദാസിന് ലഭിച്ച വെള്ളിക്കാശുകളിൽ രണ്ടെണ്ണം, നബി തിരുമേനി ഉപയോ​ഗിച്ച എണ്ണ വിളക്ക്, മോശയുടെ അംശ വടി തുടങ്ങിയവയാണ് മോൻസൺ തന്റെ പക്കലുണ്ടെന്ന് ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button