KeralaLatest NewsNews

‘സ്ത്രീകളാണെങ്കിലും മുസ്ലിമാണെന്ന് മറക്കരുത്, ഭര്‍ത്താവിന് വേണ്ടി ജീവിക്കുന്ന സ്ത്രീകള്‍ മാതൃക’:ഹരിതയോട് നൂര്‍ബിന റഷീദ്

കോഴിക്കോട്: ഇസ്ലാം സമുദായത്തെ മറന്ന് രാഷ്ട്രീയം പ്രവര്‍ത്തിക്കരുതെന്ന് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദിന്റെ ഉപദേശം. മുസ്ലിം ലീഗ്, ലിംഗ രാഷ്ട്രീയത്തിനായല്ല നില കൊള്ളുന്നതെന്ന് അവര്‍ പറഞ്ഞു. സി.എച്ച്.അനുസ്മരണ ഏകദിന സെമിനാറിലായിരുന്നു ഹരിത പ്രവര്‍ത്തകര്‍ക്ക് നൂര്‍ബിന ഉപദേശം നല്‍കിയത്. ഭര്‍ത്താവിനും കുട്ടികള്‍ക്കും വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് തന്റെ മാതൃകയെന്നും നൂര്‍ബിന വ്യക്തമാക്കി.

Read Also : കണ്ണൂരിലേയ്ക്ക് മാറ്റണം, കൊടി സുനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാര സമരത്തില്‍ :കൊടി സുനിയുടേത് വധ ഭീഷണി നാടകം

‘ലീഗിന്റെ ന്യൂനപക്ഷം എന്നാല്‍ മത ന്യൂനപക്ഷമാണ്. ലീഗ് ഭരണഘടനയില്‍ എവിടെയും ലിംഗ ന്യൂനപക്ഷത്തിനായി നിലകൊള്ളാന്‍ പറഞ്ഞിട്ടില്ല. മുസ്ലീം സമുദായത്തില്‍ ജനിച്ചവര്‍ക്ക് ഒരു സംസ്‌കാരം ഉണ്ട്. അത് എല്ലാവരും കാത്ത് സൂക്ഷിക്കണം. മുസ്ലിം ലീഗ് സമുദായ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കുന്നത്. നമ്മള്‍ ലീഗിലെ സ്ത്രീകളാണെങ്കിലും ആദ്യം മുസ്ലിം ആണെന്ന ബോധം മറക്കരുത്’- നൂര്‍ബിന പറഞ്ഞു.

അതേസമയം, ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും വേദനിപ്പിക്കുന്ന യാതൊന്നും ഇനി ഹരിതയില്‍ നിന്ന് ഉണ്ടാകില്ലെന്ന് പുതിയ ഭാരവാഹികള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button