കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ യൂ ട്യൂബര്‍ മോന്‍സണ്‍ മാവുങ്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പലരില്‍ നിന്നായി ഇയാള്‍ നാല് കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. കൂടുതല്‍ പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട് എന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.
മോന്‍സണ്‍ മാവുങ്കലിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. യുഎഇയിലും മറ്റുമുള്ള രാജകുടുംബാംഗങ്ങള്‍ക്ക് താന്‍ പുരാവസ്തു നല്‍കിയിട്ടുണ്ടെന്നും ഇതിലൂടെ രണ്ട് ലക്ഷം കോടിയിലധികം രൂപ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നും ഇയാള്‍ പരിചയക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ചില നിയമക്കുരുക്കുകള്‍ കാരണം പണം പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും താത്ക്കാലിക ആവശ്യങ്ങള്‍ക്കായി പണം നല്‍കണമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. ഇത് വിശ്വസിച്ച് പണം നല്‍കിയവരാണ് കബളിപ്പിക്കപ്പെട്ടത്.
ഇന്നും നാളെയുമായി കൂടുതല്‍ പേര്‍ പരാതി നല്‍കാനാണ് സാധ്യത. ഇയാളുടെ കലൂരിലെ വീട്ടില്‍ റെയ്ഡ് നടത്തിയ ക്രൈംബ്രാഞ്ച് സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. മോന്‍സണെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കും. പുരാവസ്തുക്കള്‍ എന്ന പേരില്‍ ഇയാള്‍ വില്‍പന നടത്തിയ പലതും വ്യാജമായി നിര്‍മ്മിച്ചതാണ് എന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
Post Your Comments