CricketLatest NewsNewsSports

ടി20 ക്രിക്കറ്റിൽ 10,000 റൺസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരമായി വിരാട് കോഹ്‌ലി

ദുബായ്: ടി20 ക്രിക്കറ്റിൽ 10,000 റൺസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരമായി വിരാട് കോഹ്‌ലി. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലാണ് കോഹ്‌ലി റെക്കോർഡ് നേട്ടം കൈവരിച്ചത്. 13 റൺസ് പിന്നിട്ടപ്പോഴാണ് കോഹ്‌ലിയെ തേടി നേട്ടമെത്തിയത്. മുംബൈക്കെതിരെ 42 പന്തിൽ 51 റൺസാണ് കോഹ്‌ലി നേടിയത്.

അന്താരാഷ്ട്ര ക്രിക്കറ്റിലെയും ഡൽഹിക്ക് വേണ്ടി ആഭ്യന്തര സീസണിലും ഐപിഎല്ലിലും നേടിയ റൺസാണ് കണക്കിലെടുക്കുക. 2007 മുതൽ ഇതുവരെ 314 മത്സരങ്ങൾ കോഹ്‌ലി കളിച്ചു. 10,038 റൺസാണ് കോഹ്‌ലിയുടെ ഇതുവരെയുള്ള സമ്പാദ്യം. ഇതിൽ 5 സെഞ്ച്വറികളും 74 അർധ സെഞ്ച്വറികളും ഉൾപ്പെടും.

Read Also:- പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ മുരിങ്ങയില ഉണക്കി പൊടിച്ചത്!

ടി20 ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം വെസ്റ്റിൻഡീസിന്റെ ക്രിസ് ഗെയ്‌ലാണ്. 14,262 റൺസാണ് താരം നേടിയിട്ടുള്ളത്. 22 സെഞ്ച്വറികളും 87 അർധ സെഞ്ച്വറികളും ഗെയിലിന്റെ ഇന്നിംഗ്സുകളിലുണ്ട്. കീറൺ പൊള്ളാർഡാണ് മൂന്നാം സ്ഥാനത്ത്. 11,159 റൺസ് താരം നേടിയിട്ടുണ്ട്. പാക് താരം ഷൊയ്ബ് മാലിക് (10,808) നാലാം സ്ഥാനത്തും ഓസീസ് താരം ഡേവിഡ് വർണർ (10,019) അഞ്ചാം സ്ഥാനത്തും തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button