സ്‌ട്രോബറിയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി അണുബാധകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദയാരോഗ്യം സംരക്ഷിക്കാനുള്ള കഴിവും സ്‌ട്രോബറിയ്ക്കുണ്ട്.
ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹന പ്രക്രിയ എളുപ്പമാക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. മുടിയുടെ വളര്‍ച്ചയ്ക്കും മുടിക്ക് കരുത്തും ആരോഗ്യവും വര്‍ധിപ്പിക്കാനും സ്‌ട്രോബറി കഴിക്കുന്നത് നല്ലതാണ്. ആപ്പിളില്‍ അടങ്ങിയിട്ടുള്ള ഗുണങ്ങളെല്ലാം സ്‌ട്രോബെറിയിലും അടങ്ങിയിട്ടുണ്ട്.
പൊട്ടാസ്യം, ഫോളിക് ആസിഡ്, നാരുകള്‍, മഗ്‌നീഷ്യം, ഇരുമ്പ്, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി എന്നിവയും സ്‌ട്രോബറിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. സ്‌ട്രോബെറിയില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
Read Also:- അസിഡിറ്റി പൂർണ്ണമായി അകറ്റാൻ!
ചര്‍മ്മ സംരക്ഷണത്തിനും മികച്ച ഫലവര്‍ഗമാണ് സ്‌ട്രോബറി. ഇതില്‍ കാണപ്പെടുന്ന ആല്‍ഫ ഹൈഡ്രോക്‌സി ആസിഡ് മൃതകോശങ്ങളെ അകറ്റി ചര്‍മ്മത്തിന് തിളക്കവും ഭംഗിയുമേകും. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ചെറുതാക്കി മുഖക്കുരുവിനെ പ്രതിരോധിക്കാനും സ്‌ട്രോബറി കഴിക്കുന്നതിലൂടെ സാധിക്കും.
Post Your Comments