തിരുവനന്തപുരം: കൊവിഡ് കാലത്ത് കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക യാത്ര നിരക്ക് പിന്‍വലിച്ചു. ഒക്ടോബര്‍ 1 മുതല്‍ എല്ലാ ദിവസവും ഒരേ യാത്ര നിരക്കായിരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. യാത്രക്കാരുടെ എണ്ണത്തിലെ കുറവ് കണക്കിലെടുത്ത് ആഴ്ചയിലെ ചില ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി യാത്ര നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചത്.
ദീര്‍ഘദൂര ലോ ഫ്‌ളോര്‍ ബസുകളിലും വോള്‍വോ ബസുകളിലും സൈക്കിളുകളും ഇ-സ്‌കൂട്ടറും കൊണ്ടുപോകാന്‍ അനുവദിക്കാനും തീരുമാനമായി. നിരക്ക് നിശ്ചയിച്ച് നവംബര്‍ 1 മുതല്‍ ഇത് നടപ്പാക്കുമെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം സ്‌കൂള്‍ ബസില്ലാത്ത സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോണ്ട് സര്‍വീസ് നടത്താന്‍ നേരത്തെ കെഎസ്ആര്‍ടിസി തീരുമാനിച്ചിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ആവശ്യപ്രകാരമായിരിക്കും സര്‍വീസ് നടത്തുക.
Post Your Comments