ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോടതിയില്‍ നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉമാംഗ്, വിനയ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കോടതി പരിസരത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ഡല്‍ഹിയിലെ കുപ്രസിദ്ധ ഗുണ്ട ജിതേന്ദര്‍ ഗോഗിയെയാണ് എതിര് സംഘത്തിലെ ആളുകള്‍ കോടതിയില്‍ വച് വെടിവച്ച് കൊലപ്പെടുത്തിയത്. അഭിഭാഷകരുടെ വസ്ത്രം ധരിച്ചാണ് ആക്രമികള്‍ എത്തിയത്. തുടര്‍ന്ന് ഗോഗി അടുത്തെത്തിയപ്പോള്‍ ഇവര്‍ നിറയൊഴിക്കുകായായിരുന്നു. ആക്രമികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചു വീഴ്ത്തി.
എന്നാൽ അറസ്റ്റിലായ രണ്ട് പേർ കോടതി മുറിയില്‍ വെടിവയ്പ്പുണ്ടായ സമയം ഇവര്‍ ഇവിടെയുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. ജിതേന്ദര്‍ ഗോഗിയെ കൊലപ്പെടുത്തിയവര്‍ കോടതി മുറിക്കുള്ളില്‍ കയറുമ്പോൾ പുറത്ത് കാറില്‍ ഉമാംഗ് കാത്തു നില്‍പ്പുണ്ടായിരുന്നു. എന്നാല്‍ പദ്ധതി പാളിയെന്ന് മനസിലായതോടെ ഉമാംഗ് സ്ഥലത്തു നിന്നും രക്ഷപെടുകയായിരുന്നു. ഗേറ്റ് നമ്പർ നാലിനു സമീപം സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പോലീസ് പിടികൂടിയത്. കേസ് ഡല്‍ഹി ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
Post Your Comments