തിരുവനന്തപുരം: മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് ആരംഭിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ടൂറിസം സര്‍ക്യൂട്ടുമായി ആരെങ്കിലും മുന്നോട്ടുവന്നാല്‍ ഇരുകൈയും നീട്ടി ടൂറിസം വകുപ്പ് സ്വാഗതം ചെയ്യും. പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ മാത്രമല്ല, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും വിനോദസഞ്ചാരത്തിന്റെ പരിധിയില്‍ വരണമെന്ന് മന്ത്രി പറഞ്ഞു. ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി നടത്തുന്ന സെമിനാറുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടയിലായായിരുന്നു മന്ത്രിയുടെ പ്രസ്താവന.
Also Read:ദുബായ് എക്സ്പോ 2020 : യാത്രാ സൗകര്യമൊരുക്കാന്‍ മാത്രം ചെലവിട്ടത് 15 ശതകോടി ദിര്‍ഹം
‘മലബാര്‍ കലാപത്തിന്റെ ഭാഗമായി തിരൂരില്‍ നടന്നത് വാഗണ്‍ ട്രാജഡിയല്ല, വാഗണ്‍ കൂട്ടക്കൊലയാണ്. ട്രാജഡിയെന്നാല്‍ ദുരന്തമെന്നാണര്‍ഥം. ദുരന്തം മനഃപൂര്‍വമുണ്ടാക്കുന്നതല്ല. എന്നാല്‍, തീവണ്ടി ബോഗിയില്‍ മനുഷ്യരെ ശ്വാസംമുട്ടിച്ചുകൊന്നതു മനഃപൂര്‍വമുള്ളതാണ്. അതിനാല്‍ കൂട്ടക്കൊലയെന്നുതന്നെ പറയണം. ഈ കൂട്ടക്കൊലയില്‍ ജീവന്‍ വെടിഞ്ഞവരില്‍ വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവരുണ്ട്. മലബാര്‍ കലാപം ഇസ്‌ലാമിക രാഷ്ട്രത്തിനു വേണ്ടി നടത്തിയ പോരാട്ടമായിരുന്നില്ല. അതില്‍ വ്യത്യസ്ത വിഭാഗം ആളുകള്‍ ഉള്‍പ്പെട്ടിരുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
അതേസമയം, മലബാർ കലാപത്തെ വെള്ളപൂശാനുള്ള ഇടത് സർക്കാരിന്റെ നയങ്ങൾക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉടലെടുക്കുന്നത്. ഹിന്ദു കൂട്ടക്കൊല നടന്ന മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും അതിൽ പങ്കെടുത്തവർ സ്വാതന്ത്ര്യ സമര സേനാനികൾ അല്ലെന്നും കണ്ടെത്തിയിരുന്നു.
Post Your Comments