ദുബായ് : ദുബായ് എക്സ്പോയിലേക്ക് യാത്രാസൗകര്യമൊരുക്കാന്‍ മാത്രം ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെലവിട്ടത് 15 ശതകോടി ദിര്‍ഹം. പുതിയ മെട്രോപാത മുതല്‍ രംഗത്തിറക്കിയ വാഹനങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടും. 138 കിലോമീറ്റര്‍ വരുന്ന റോഡ് ലൈനുകളാണ് എക്സ്പോ അനുബന്ധമായി പണിതീര്‍ത്തത്.
Read Also : കോവിഡ് പ്രതിരോധത്തിനായി കുവൈറ്റ് സംഭാവനയായി നൽകിയത് 327.4 മില്യൺ അമേരിക്കൻ ഡോളർ
എക്സ്പോ വേദിയിലേക്ക് റൂട്ട് 2020 എന്ന പേരില്‍ 15 കിലോമീറ്ററാണ് മെട്രോപാത നീട്ടിയത്. 7 പുതിയ സ്റ്റേഷനുകളും ഈ പാതയുടെ ഭാഗമാണ്. 50 പുതിയ ട്രെയിനുകള്‍ ഇതിനായി വാങ്ങി.
എക്സ്പോ വേദിയിലേക്ക് സര്‍വീസ് നടത്തുന്നതിനായി ദുബൈയിലും മറ്റ് എമിറേറ്റുകളിലുമായി 18 ബസ് സ്റ്റേഷനും സ്റ്റോപ്പുകളും നിര്‍മിച്ചു.200 ബസുകളാണ് എക്സ്പോയിലേക്ക് സര്‍വീസ് നടത്താന്‍ നിരത്തിലിറക്കിയിരിക്കുന്നത്. 15,000 ടാക്സികളാണ് നഗരത്തില്‍ സര്‍വീസ് നടത്തുക.
Post Your Comments