UAELatest NewsNewsInternationalGulf

യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവായി അഹമ്മദ് ജുമാ അൽസാബിയെ നിയമിച്ചു

ദുബായ്: യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവായി അഹമ്മദ് ജുമാ അൽസാബിയെ നിയമിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Read Also:  ബാ​ർ കൗ​ണ്‍​സി​ലിൽ ഒരു വനിതാ പ്രതിനിധി പോലും ഇല്ലാത്തതെന്ത്?: ഇത് അടിച്ചമർത്തലിന്റെ പ്രശ്നമെന്ന് ചീ​ഫ് ജ​സ്റ്റീ​സ്

ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷന്റെ ഉപാധ്യക്ഷനും പ്രസിഡൻഷ്യൽ അഫയേഴ്‌സ് മന്ത്രാലയത്തിലെ ഫെഡറൽ സുപ്രീം കൗൺസിൽ മന്ത്രിയുമായിരുന്നു അഹമ്മദ് ജുമാ അൽസാബി.

യുഎഇയിൽ പുതിയ ക്യാബിനറ്റ് രൂപീകരിച്ചതിന് പിന്നാലെയാണ് അഹമ്മദ് ജുമാ അൽസാബിയെ ഉപദേഷ്ടാവായി നിയമിച്ചത്. പുതിയ ധനകാര്യവകുപ്പ് മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായി ശൈഖ് മക്തൂം ബിൻ റാഷിദ് അൽ മക്തൂമിനെ പ്രഖ്യാപിക്കുകയും ചെയ്തു. ധനകാര്യ സഹമന്ത്രിയായി ഉബൈദ് അൽ തായറും നിയമിതനായി.

Read Also: ഈ ലോകത്തിന് അമ്മമാരെ ആവശ്യമുണ്ട്, പൊളിഞ്ഞുവീഴുന്ന മതിൽക്കെട്ടിൽ നിന്നും കുഞ്ഞിനെ സുരക്ഷിതമാക്കുന്ന അമ്മ: വൈറൽ വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button