Latest NewsKeralaNewsIndia

നാല് വിവാഹം, അഞ്ചാം വിവാഹത്തിന് മുൻപ് മതം മാറ്റം: ആർക്കുവേണ്ടി ഐ.എസിൽ ചേർന്നെന്ന് അറിയില്ലെന്ന് മുഹമ്മദ് അമീന്റെ ഭാര്യ

കോഴിക്കോട്: ഐഎസിൽ ചേർന്ന മലയാളികളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ടിരുന്നു. ഈ ലിസ്റ്റിൽ ബാലുശേരി കിനാലൂരിലെ പ്രജുവെന്ന മുഹമ്മദ് അമീനും ഉണ്ടായിരുന്നു. വർഷങ്ങളായി നാട്ടിൽ നിന്ന് കാണാതായ പ്രജുവിന്റെ പേര് മുഖ്യമന്ത്രി പറയുമ്പോഴാണ് ഇയാൾ ഐ.എസിൽ ചേർന്നുവെന്ന് കുടുംബം അറിയുന്നത്. കൊലപാതകക്കേസിൽ പെട്ട് കടബാധ്യതകൾ വരുത്തി വെച്ച് നാടുവിടുകയായിരുന്നു ഇയാളെന്ന് ഭാര്യ ഷെറീന മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

Also Read:ഒരേസമയം മി​ലി​റ്റ​റി ഡോ​ക്ട​റും ലഫ്റ്റനന്‍റ് കേണലും: എ​ഡി​ജി​പിയുടെ ബന്ധുവെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ ബിജു അറസ്റ്റിൽ

‘സ്വന്തം ഭാര്യയേയും മകനേയും തെരുവിലേക്ക് തള്ളിവിട്ട് കിടപ്പാടം പോലും വിൽക്കേണ്ട അവസ്ഥയിലാക്കി മുങ്ങിയ അവന് ഏത് ദൈവമാണ് സാമാധാനം കൊടുക്കുക. ഇനി സ്വർണക്കട്ടിയുമായി അവൻ തിരിച്ച് വന്നാലും എനിക്കും മകനും വേണ്ട. ഇത്രനാളും എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുണ്ടാവുമെന്നും ഒരു നാൾ തിരിച്ചുവന്ന് കടംവീട്ടുമെന്നുമൊക്കെയായിരുന്നു കരുതിയത്. പക്ഷെ ഇപ്പോ ഇങ്ങനെയായി. ഞങ്ങൾ ഒറ്റപ്പെട്ടുപോയി. അവന്റെ പേരിലുള്ള കൊലക്കേസുമായി ബന്ധപ്പെട്ടുള്ള കേസിന് പോയി കിടപ്പാടം പോലും പണയത്തിന് കൊടുക്കേണ്ട അവസ്ഥയിലായി. കയ്യിലുള്ള 15 പവനും എന്റെ സ്കൂട്ടറും പോയി. ആ കിടപ്പാടം കൂടി പൂർണമായും നഷ്ടപ്പെട്ടാൽ ആത്മഹത്യയല്ലാതെ മുന്നിൽ വഴിയൊന്നുമില്ല. ആർക്കുവേണ്ടി, എന്തിനുവേണ്ടി അവൻ ഐ.എസ്സിൽ ചേർന്നെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല’, ഷെറീന പറയുന്നു.

പ്രജു മുൻപ് നാല് വിവാഹം കഴിച്ചിരുന്നു. ഷെറീനയെ വിവാഹം ചെയ്യുന്നതിന് മുൻപാണ് മതംമാറി മുഹമ്മദ് അമീൻ എന്ന പേര് സ്വീകരിച്ചത്. ഈ ബന്ധത്തിൽ ഷെറീനയ്ക്ക് ഒരു മകനുണ്ട്. വിവാഹം കഴിച്ച ശേഷം മകന് നാല് വയസ്സുള്ളപ്പോഴാണ് അപ്രത്യക്ഷനാവുന്നത്. ഭർത്താവിനെ കാണുന്നില്ലെന്ന ഭാര്യയുടെ പരാതിയിൽ 2015 ൽ ബാലുശേരി പൊലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button