ന്യൂഡല്‍ഹി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യ ശുചീകരണം ലക്ഷ്യമിട്ട് ഒക്ടോബര്‍ മുതല്‍ രാജ്യത്ത് ‘ക്ലീന്‍ ഇന്ത്യ ഡ്രൈവ്’ ആരംഭിക്കുന്നു. ഒരു മാസം നീണ്ടു നില്‍ക്കുന്ന ‘ക്ലീന്‍ ഇന്ത്യ ഡ്രൈവ്’ പരിപാടി ഒക്ടോബര്‍ 31ന് അവസാനിക്കുമെന്ന് കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുന്ന അവസരത്തില്‍ പ്ലാസ്റ്റിക് വിമുക്ത ഇന്ത്യ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 75 ലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിക്കുകയും ‘വേസ്റ്റ് ടു വെല്‍ത്ത്’ മാതൃകയില്‍ സംസ്‌കരിക്കുകയും ചെയ്യും. ഇതിലൂടെ ലോകത്തിലെ ഏറ്റവും വലിയ ശുചിത്വ പരിപാടിയാണ് നടപ്പിലാക്കുന്നതെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. പരിപാടിയുടെ ഭാഗമായി ‘ശുചിത്വമുള്ള ഇന്ത്യ, സുരക്ഷിത ഇന്ത്യ’ എന്ന ആശയം പ്രചരിപ്പിക്കും.
Post Your Comments