ലഖ്‌നൗ: കൈകളില്‍ രക്തം പുരണ്ട കലാപകാരികള്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. കാണ്‍പൂര്‍ മുന്‍ പൊലീസ് കമ്മീഷണര്‍ അസിം അരുണ്‍ ബിജെപിയില്‍ ചേരുന്ന ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
Read Also : ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ ഒഴിവുകള്‍
‘കലാപമുണ്ടാക്കുന്നവര്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുന്നു. കലാപകാരികളെ പിടിക്കുന്നവര്‍ ബിജെപിയില്‍ ചേരുന്നു… സ്വഭാവ ശുദ്ധിയുള്ളവര്‍ ബിജെപിയില്‍ ചേരുന്നു. കൈകളില്‍ രക്തം പുരണ്ട കലാപകാരികള്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുന്നു’, എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
സമാജ്‌വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയെ താക്കൂര്‍ പരിഹസിച്ചു. സ്ഥാനാര്‍ത്ഥി പട്ടികയിലെ ആദ്യ പേരുകാരന്‍ ജയിലിലാണെന്നും രണ്ടാമത്തേയാള്‍ ജാമ്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ജയിലിലോ ജാമ്യത്തിലോ ആണെന്നാണ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു.
യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച വനംമന്ത്രി ധാരാസിങ് ചൗഹാന്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അനുരാഗ് താക്കൂറിന്റെ പരാമര്‍ശം. യോഗി മന്ത്രി സഭയിലെ തൊഴില്‍മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ, എംഎല്‍എമാരായ രോഷന്‍ലാല്‍ വര്‍മ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗര്‍, വിനയ് ശാക്യ എന്നിവരും സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.
Post Your Comments