ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ യജ്ഞം വിജയകരമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും നിശ്ചയദാര്‍ഢ്യവും പ്രയത്‌നവും മൂലമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിസന്ധികളെ നേരിട്ട് തോല്‍പ്പിക്കുന്നതിന് ലോകത്തിന് മുന്നില്‍ ഇന്ത്യ മാതൃകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
Read Also : തിരുവനന്തപുരത്തെ മെഗാ തിരുവാതിര വിവാദത്തില്‍ സിപിഎം ക്ഷമാപണം
ശാസ്ത്രജ്ഞര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണി പോരാളികള്‍, രാജ്യത്തെ ജനങ്ങള്‍ എന്നിവരെ അമിത് ഷാ അഭിനന്ദിച്ചു. രാജ്യത്ത് വാക്‌സിന്‍ വിതരണത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ഈ സാഹചര്യത്തില്‍ 156.76 ഡോസ് വാക്‌സിനാണ് ഒരു വര്‍ഷംകൊണ്ട് വിതരണം ചെയ്തത്.
രാജ്യത്തെ പൗരന്മാരും ഒരു പൊതു ലക്ഷ്യത്തിന് വേണ്ടി ഒരുമിക്കുകയും രാജ്യ താത്പര്യം മുന്നിര്‍ത്തി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഏത് അസാധ്യ കാര്യവും സാധ്യമാകുമെന്നും ഏത് വെല്ലുവിളിയെയും തോല്‍പ്പിക്കാമെന്നും ലോകത്തിന് കാണിച്ചു കൊടുത്തുവെന്ന് അദ്ദേഹം ട്വീറ്റിലൂടെ പറഞ്ഞു.
Post Your Comments