COVID 19Latest NewsNewsKuwaitGulf

ഫൈസര്‍ വാക്‌സിന്റെ മൂന്നാം ഡോസ് നല്‍കാന്‍ ഒരുങ്ങി കുവൈറ്റ്

കുവൈറ്റ് സിറ്റി : ഫൈസര്‍ വാക്‌സിന്റെ മൂന്നാം ഡോസ് നല്‍കാന്‍ ഒരുങ്ങി കുവൈറ്റ് ആരോഗ്യമന്ത്രാലയം. പ്രായമായവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. മൂന്നാം ഡോസ് നല്‍കുന്നതിനുള്ള തീയതി സന്ദേശമായി അയക്കുന്നതിനായി അര്‍ഹരായവരുടെ പട്ടിക മന്ത്രാലയം തയ്യാറാക്കി.

Read Also : കാലാവധി കഴിഞ്ഞ റെസിഡന്റ് കാർഡുകൾ പുതുക്കാൻ തൊഴിലുടമകൾക്ക് അനുമതി നൽകി ഒമാൻ 

അതേസമയം ഗൾഫ് രാജ്യങ്ങൾക്കിടയിലെ കോവിഡ് രോഗമുക്തി നിരക്കിൽ കുവൈറ്റ് മുൻപന്തിയിലാണ്. കുവൈറ്റിലെ രോഗമുക്തി നിരക്ക് 99.2 ശതമാനമാണ്. കുവൈറ്റിലെ കോവിഡ് സാഹചര്യം വളരെയധികം മെച്ചപ്പെട്ടതായും, രോഗവ്യാപനം വളരെയധികം കുറഞ്ഞതായും ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ കൊറോണ വൈറസ് കമ്മിറ്റി തലവൻ ഡോ. ഖാലിദ് അൽ ജറല്ലാ വ്യക്തമാക്കി. ഇത് മൂലം രാജ്യത്തെ വിവിധ മേഖലകളുടെ പ്രവർത്തനം പടിപടിയായി പഴയ രീതിയിലേക്ക് മടക്കികൊണ്ടുവരാനാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button