COVID 19Latest NewsNewsKuwaitGulf

കോവിഡ് പരിശോധനകളുടെ നിരക്ക് കുറച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി : രാജ്യത്ത് കോവിഡ് പരിശോധനകളുടെ നിരക്ക് കുറച്ച് കുവൈറ്റ്. PCR പരിശോധനകളുടെ നിരക്ക് 14 ദിനാറാക്കി കുറച്ചതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് മുതൽ ഈ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read Also : ബഹ്‌റൈനില്‍ തൊഴിലാളികള്‍ക്ക് കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് 

നേരത്തെ കുവൈറ്റിൽ PCR ടെസ്റ്റുകൾക്ക് 17 ദിനാറാണ് ഈടാക്കിയിരുന്നത്. ആന്റിബോഡി പരിശോധനകൾക്ക് 12 ദിനാറാണ് ഈടാക്കിയിരുന്നത്. ആന്റിബോഡി ടെസ്റ്റുകളുടെ നിരക്ക് 3 ദിനാറാക്കുന്നതിനും കുവൈറ്റ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

രാജ്യത്തെ COVID-19 രോഗവ്യാപനത്തിൽ കുറവ് നേരിടുന്നതും, പുതിയ അധ്യയന വർഷം ആരംഭിച്ചതും കണക്കിലെടുത്താണ് പരിശോധനാ നിരക്കുകൾ കുറയ്ക്കാനുള്ള തീരുമാനമെന്നാണ് മാധ്യമങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button