കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിനായി കുവൈറ്റ് സംഭാവനയായി നൽകിയത് 327.4 മില്യൺ അമേരിക്കൻ ഡോളർ. യു.എൻ ജനറൽ അസംബ്ലിയിൽ കുവൈത്ത് അമീർ ഷേയ്ഖ് നവാഫ് അൽ അഹ്‌മദ് അൽ ജാബർ അൽ സബാഹിന്റെ പ്രതിനിധിയായി പങ്കെടുത്തു സംസാരിച്ച കുവൈത്ത് പ്രധാനമന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അൽ ഹാമദ് അൽ സബാഹാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വാക്‌സിൻ ലോക രാജ്യങ്ങളിൽ മുഴുവൻ എത്തിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് 40 മില്യൺ ഡോളർ സംഭാവന ചെയ്തായും പ്രധാനമന്ത്രി വ്യക്തമാക്കി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കുന്നതിനാണ് പ്രധാനമായും കുവൈത്ത് ലക്ഷ്യമിടുന്നത്.
രാജ്യത്തെ എല്ലാ വിഭാഗം ജനതക്കും, സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായി കുത്തിവെപ്പ് പൂർത്തിയാക്കി വരുന്നതായും ഇതിനകം 72 ശതമാനത്തിലേറെ പേർക്കും വാക്‌സിനേഷൻ നൽകി കുവൈത്ത് മാതൃകയായതായും കുവൈത്ത് പ്രധാനമന്ത്രി യു.എൻ ജനറൽ അസംബ്ലിയിൽ വിശദീകരിച്ചു.
Post Your Comments