COVID 19ThiruvananthapuramLatest NewsKeralaNattuvarthaNewsIndia

കോവിഡ് മൂലം ഫീസ് അടയ്ക്കാൻ സാധിച്ചില്ല: വിജയൻ തോമസ് ഇടപെട്ടു, നഴ്‌സിംഗ് വിദ്യാർത്ഥിയുടെ ഫീസ് അടച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോവിഡ് വരുത്തിവെച്ച ബുദ്ധിമുട്ടുകളെ തുടർന്ന് കോളേജ് ഫീസ് അടയ്‌ക്കാൻ സാധിക്കാതെ വന്ന നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ ഫീസ് അടച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അവസാന വർഷ നഴ്സിംഗ് വിദ്യാർഥികൂടിയായ ഈ കുട്ടിക്ക് കൊറോണ ബാധിച്ച് നാടെങ്ങും വിഷമതകളാൽ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തിലും ഫീസ് അടയ്ക്കാനായി കോളേജ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും കടുത്ത സമ്മർദ്ദമാണ് നേരിടേണ്ടി വന്നതെന്ന് ബാലു നായർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ ശ്രദ്ധയിൽ പെട്ട വിവരം പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ അറിയിക്കുകയായിരുന്നു. ഉടനടി പ്രശ്നത്തിന് പരിഹാരം കാണുകയും ചെയ്തു.

ബാലു നായരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

പ്രവർത്തകർ,പാർട്ടി,നേതാവ്. ഇതിൽ പ്രവർത്തകർ ചേരുമ്പോൾ പാർട്ടിയും. പ്രവർത്തന മികവിൽ നേതാവും ജനിക്കുന്നു, കഴക്കൂട്ടം മണ്ഡലത്തിലെ ഒരു ഏരിയ വൈസ് പ്രസിഡന്റ് ന്റെ മകളുടെ കോളേജ് ഫീസ് അടയ്ക്കാനുള്ള ബുദ്ധിമുട്ട് മണ്ഡലം കമ്മിറ്റിയെ അറിയിക്കുകയും ആ വിഷയം പാർട്ടി സംസ്ഥാന പ്രസിഡന്റ് ശ്രി കെ സുരേന്ദ്രൻ ജിയുടെ ശ്രദ്ധയിൽ കൊണ്ടുവരുകയും ഉടൻ വിഷയത്തിന് ശ്രി വിജയൻ തോമസ് സാറിന്റെ സഹായത്തോടെ പരിഹാരം കണ്ടു.

Also Read:നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യയുടെ അമൂല്യ വസ്തുക്കൾ: മോദിയുടെ വരവും കാത്ത് ഇന്ത്യൻ ജനത

ഇലെക്ട്രിഷ്യനായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ മകൾ തിരുവനന്തപുരത്തെ പി.ആർ.എസ് കോളേജ് ഓഫ് നഴ്സിങ്ങിലാണ് പഠിക്കുന്നത്. അവസാന വർഷ നഴ്സിംഗ് വിദ്യാർഥികൂടിയായ ഈ കുട്ടിക്ക് കൊറോണ ബാധിച്ച നാടെങ്ങും വിഷമതകളാൽ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തിലും ഫീസ് അടയ്ക്കാനായി കോളേജ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും കടുത്ത സമ്മർദ്ദമാണ് നേരിടേണ്ടി വന്നത്. പ്രസ്തുത പ്രവർത്തകന്റെ ഈ വിഷമതകൾ പാർട്ടി സംസഥാന അധ്യക്ഷൻ ശ്രി സുരേന്ദ്രൻ ജി അറിഞ്ഞതോടെ ഉടനടി അവരുടെ ഫീസ് അടയ്ക്കാനുള്ള തുക ശ്രി വിജയൻ തോമസ് സാറിന്റെ സഹായത്തോടെ അവർക്കു കൈമാറി.

രാഷ്ട്രീയ പാർട്ടിയുടെ അടിത്തട്ടിൽ പ്രവർത്തിച്ചു പ്രവർത്തകരുടെ മനസ്സറിയുന്ന, ജനകീയ അടിത്തറയുള്ള ശ്രി സുരേന്ദ്രൻജിയും , ശ്രി വിജയൻ തോമസ് സാറിനെ പോലുള്ള നേതാക്കൾ എന്നും പാർട്ടിയുടെ മുതൽകൂട്ടു തന്നെയാണ്.പ്രവർത്തകരുടെ കഷ്ട്ടതകൾ മനസിലാക്കി ഉചിതമായി ഇടപെടലുകൾ നടത്തിയ സംസഥാന അധ്യക്ഷൻ ശ്രി സുരേന്ദ്രൻ ജിക്കും,ശ്രി തോമസ് സാറിനും കഴക്കൂട്ടം മണ്ഡലത്തിന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button