മനാമ : ബഹ്‌റൈനില്‍ തൊഴിലാളികള്‍ക്ക് കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്. വേനല്‍ക്കാല പദ്ധതിയായ തേഴ്സ്റ്റ് ഖ്വഞ്ചേഴ്‌സ് 2021 ന്റെ ഭാഗമായാണ് ബൊഹ്‌റാ കമ്മ്യൂണിറ്റിയുടെ സഹകരണത്തോടെ മറാസി അല്‍ ബഹ്‌റൈന്‍ വര്‍ക്ക് സൈറ്റിലെ 130 ഓളം തൊഴിലാളികള്‍ക്ക് കുടിവെള്ളവും പഴങ്ങളും ഭക്ഷണവും വിതരണം ചെയ്തത്.
Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെൺവാണിഭ സംഘത്തിൽനിന്നും രക്ഷിച്ച് ദുബായ് പോലീസ്
കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്‌ലൈയറുകള്‍ക്കൊപ്പം ഐസിആര്‍എഫ് വോളന്റിയര്‍മാര്‍ ഫെയ്‌സ് മാസ്‌കുകളും ആന്റി ബാക്ടീരിയല്‍ സോപ്പുകളും വിതരണം ചെയ്തു.
തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കുകയും വേനല്‍ക്കാലത്ത് എങ്ങനെ ആരോഗ്യവാന്മാരായിരിക്കണമെന്ന് അവരെ ഉപദേശിക്കുകയും ചെയ്യുക എന്നതാണ് ഇത്തരം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഡോ.ബാബു രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി പങ്കജ് നല്ലൂര്‍, ഐ.സി.ആര്‍.എഫ്. വളന്റിയര്‍മാരായ മുരളീകൃഷ്ണന്‍, സുല്‍ഫിക്കര്‍ അലി, രമണ്‍ പ്രീത്, എന്നിവര്‍ പങ്കെടുത്തു.
Post Your Comments