ThiruvananthapuramKeralaLatest NewsNews

ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും : കേരളത്തിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഗുലാബ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഇന്ന് വൈകുന്നേരത്തോടെ ആന്ധ്രാ- ഒഡിഷ തീരത്ത് കലിംഗ പട്ടണത്തിനും ഗോപാല്‍പൂരിനും ഇടയില്‍ കരയില്‍ പ്രവേശിക്കാനാണു സാധ്യത. അടുത്ത മണിക്കൂറുകളിൽ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കും. ആന്ധ്രാ- ഒഡിഷ തീരങ്ങളിൽ അതീവ ജാഗ്രത നിർദേശം പ്രഖ്യാപിച്ചു.

Also Read: കോ​ട​തി മു​റി​യി​ലെ വെ​ടി​വ​യ്പ്പ്: ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍

രക്ഷാ പ്രവർത്തനത്തിന് എൻഡിആർഎഫിനെ നിയോഗിച്ചിട്ടുണ്ട്. അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ ആന്ധ്രാപ്രദേശ് – തെക്കന്‍ ഒഡിഷ തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. വിവിധ മേഖലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ:

27-09-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്.

28-09-2021: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍.

അതേസമയം, കനത്തമഴയും കാറ്റും ഉണ്ടാകാനിടയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ഇരു സംസഥാനങ്ങള്‍ക്കും കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കി. എന്നാല്‍ ടൗട്ടെ, യാസിന്‍ ചുഴലിക്കാറ്റുകള്‍ക്കു ശേഷം ഈ വര്‍ഷത്തെ മൂന്നാമത്തെ ചുഴലിക്കാറ്റാണു ഗുലാബ്. പാകിസ്ഥാനാണ് ഗുലാബ് എന്ന പേര് നിര്‍ദേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button