തിരുവനന്തപുരം: ജനസേവനത്തിന്റെ നല്ല മുഖം കേരള പോലീസിനുണ്ടെന്നും, പോലീസിലെ മാറ്റം ജനം സ്വീകരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ നയം തെറ്റുകാര്‍ക്കെതിരെ കര്‍ശനനടപടിയെന്നാണ്. കുറച്ചുപേര്‍ തെറ്റുചെയ്താല്‍ അത് മൊത്തത്തില്‍ മോശം പ്രതിച്ഛായ നല്‍കും. നന്മയുടെ ഭാഗത്തും സര്‍ക്കാരുണ്ടാകും. ക്രമസമാധാനനില ഭദ്രമായ ഒരു സംസ്ഥാനം എന്ന നിലയിലേക്ക് വരുമ്പോള്‍ പോലീസിനാണ് അതിന്റെ മേന്മ അവകാശപ്പെടാന്‍ സാധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read:എല്ലാ ഫോണുകള്‍ക്കും ഒരു ചാര്‍ജ്: നിര്‍ണ്ണായക തീരുമാനം, ചങ്കിടിപ്പോടെ ആപ്പിളും
അതേസമയം, കേരള പോലീസിനെ വളരെ ഭീതിയോടെയാണ് സംസ്ഥാനത്തെ ജനങ്ങൾ കാണുന്നത്. അതിന് കാരണങ്ങളായ പല സംഭവങ്ങളും സാമൂഹ്യമാധ്യമങ്ങൾ വഴി ജനങ്ങളിലേക്ക് എത്തിയിട്ടുമുണ്ട്. അനാവശ്യ പിഴയും, തല്ലി ചതയ്ക്കലും, കുറ്റം ചെയ്യാത്തവരെ ശിക്ഷിക്കലുമെല്ലാം അതിൽപ്പെടുന്നു. ഇതിനെയെല്ലാം മായ്ച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന. ഇതിനെതിരെ വിമർശനവും ശക്തമാകുന്നുണ്ട്. എത്രയൊക്കെ പോലീസ് ജനകീയമാകാൻ ശ്രമിച്ചാലും വീണ്ടും അധികാരം ഞരമ്പുകളിൽ തിളയ്ക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് സാമൂഹ്യമാധ്യമങ്ങൾ പ്രതികരിക്കുന്നു.
Post Your Comments