Latest NewsUAENewsInternationalGulf

എട്ടു വയസുകാരനെ പീഡിപ്പിച്ചു: രണ്ടു പ്രവാസികൾക്ക് ആറു മാസം ജയിൽ ശിക്ഷ

അജ്മാൻ: എട്ട് വയസുകാരനായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രവാസികൾക്ക് ശിക്ഷ വിധിച്ച് യുഎഇ. 20 ഉം 31 ഉം വയസുള്ള രണ്ട് ഏഷ്യക്കാർക്കാണ് യുഎഇ കോടതി ശിക്ഷ വിധിച്ചത്. ആറ് മാസം ജയിൽ ശിക്ഷയും അത് പൂർത്തിയായ ശേഷം നാടുകടത്താനുമാണ് കോടതി വിധി. എട്ട് വയസുകാരനായ അറബ് ബാലനെ ഒരു ഗ്രോസറി സ്റ്റോറിൽ വെച്ചാണ് പ്രതികൾ പീഡനത്തിന് വിധേയനാക്കിയത്.

Read Also: നാലു മൃതദേഹങ്ങള്‍ കൊണ്ടു വന്നു, മൂന്നെണ്ണം മറ്റെവിടെയോ കൊണ്ടുപോയി: ഒരു മൃതദേഹം നഗരത്തില്‍ കെട്ടിത്തൂക്കി താലിബാന്‍

കുട്ടിയുടെ പിതാവാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഗ്രോസറി സ്റ്റോറിൽ വെച്ചായിരുന്നു പീഡനം നടന്നത്. ഗ്രോസറി സ്റ്റോറിലെ മാനേജരും മറ്റൊരാളും ചേർന്ന് തന്നെ പിടിച്ചുവെച്ചുവെന്നുവെന്നും പീഡിപ്പിച്ചുവെന്നും കുട്ടി സഹോദരനോടാണ് ആദ്യം പറഞ്ഞത്.

പിന്നീട് സഹോദരനാണ് വിവരം മാതാപിതാക്കളെ അറിയിച്ചത്. കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രതികൾ തങ്ങളുടെ ഫോണുകളിൽ പകർത്തിയിരുന്നു.

Read Also: സ്ത്രീകളുടെ വസ്ത്രങ്ങള്‍ അലക്കാന്‍ പീഡനക്കേസിലെ പ്രതിയോട് ആവശ്യപ്പെട്ട ജഡ്ജിയെ ചുമതലകളില്‍ നിന്ന് മാറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button