UAELatest NewsNewsInternationalGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 321 കേസുകൾ

അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 321 പുതിയ കോവിഡ് കേസുകൾ. 398 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

Read Also: ചരിത്രം കുഴിച്ചുമൂടിയ തുവ്വൂർകിണറിൽ നിന്നും സത്യം പുറത്തെത്തി : സിപിഎമ്മും കോൺഗ്രസും നേതാക്കളെ പോലും മറന്നു- കുമ്മനം

734,596 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,26,806 പേർ രോഗമുക്തി നേടി. 2089 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 5,701 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 327,300 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 91 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: തബ്ലീഗില്‍ ചേര്‍ന്നാല്‍ പുണ്യവും ഇഷ്ടംപോലെ പണവും കിട്ടുമെന്ന് പറഞ്ഞു, സ്വര്‍ണക്കട്ടിയുമായി വന്നാലും വേണ്ട- ഭാര്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button