തിരുവനന്തപുരം : അടുത്ത നാലു ദിവസം സംസ്ഥാനത്ത് പരക്കെ മഴയുണ്ടാകുമെമെന്നു മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചുവെന്നും അടുത്ത 6 മണിക്കൂറില്‍ ഗുലാബ് ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ആന്ധ്ര- ഒഡിഷ തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പും കേരളത്തിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നും റിപ്പോർട്ട്.
ഗുലാബ് ചുഴലിക്കാറ്റിന്റെ ഫലമായി അടുത്ത നാലു ദിവസം സംസ്ഥാനത്ത് പരക്കെ മഴയുണ്ടാകും. കേരളത്തില്‍ സെപ്റ്റംബര്‍ 25 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ശക്തമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലും, തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 27 ,28 തീയതികളില്‍ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തി.
Post Your Comments