KeralaLatest NewsNews

അദ്വാനി അതാണ് ചെയ്തത്, കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും മാറിനിൽക്കണമെന്നു പി പി മുകുന്ദന്‍

ഒരു പ്രതിപക്ഷ പാര്‍ട്ടിയായി ഉയര്‍ന്നുവന്നതാണ് ബിജെപി

തിരുവനന്തപുരം : കേസില്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും മാറി നിൽക്കണമെന്ന് മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍. ‘കേസിന്റെ തീരുമാനം വരുന്നതു വരെ സുരേന്ദ്രന്‍ മാറി നില്‍ക്കണം. കേസില്‍ നിന്നും മോചിതനായാല്‍ തിരിച്ചു വരാം. അതാണ് അദ്വാനി ചെയ്തത്’-മുകുന്ദൻ പറഞ്ഞു. ഈ വിഷയത്തിൽ തീരുമാനം എടുക്കാന്‍ കേന്ദ്രനേതൃത്വം മടിക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

‘ഇപ്പോള്‍ ആറുമാസമായി. നീട്ടിക്കൊണ്ടു പോകരുത്. ആര്‍എസ്‌എസ് ഇടപെട്ടിട്ട്, ആര്‍എസ്‌എസില്‍ നിന്നും ഒരാള്‍ ഇപ്പോള്‍ അധ്യക്ഷപദത്തിലേക്ക് വരുന്നത് യുക്തിസഹമല്ല. പഴയ കഴിവു തെളിയിച്ചിട്ടുള്ള ആരെയെങ്കിലും ചുമതലയില്‍ കൊണ്ടുവന്ന് പാര്‍ട്ടിയില്‍ മാറ്റം വരുത്താന്‍ സാധിക്കും. അതില്‍ ഒരു സംശയവുമില്ല. ഒരു പ്രസ്താവന കൊടുക്കാന്‍ പോലും ആളില്ലാത്ത സ്ഥിതിയിലേക്ക് പാര്‍ട്ടി വരുന്നു. നിരാശരും നിസംഗരും നിഷ്‌ക്രിയരുമായി പ്രവര്‍ത്തകര്‍ മാറി’- മുകുന്ദൻ പറഞ്ഞു

read also: നോക്കുകൂലി സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ല, സര്‍ക്കാരിന്റേത് വ്യവസായങ്ങള്‍ക്ക് അനുകൂല നിലപാട്: ശിവൻകുട്ടി

ഒരു പ്രതിപക്ഷ പാര്‍ട്ടിയായി ഉയര്‍ന്നുവന്നതാണ് ബിജെപിയെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയത് ബുദ്ധിശൂന്യതയാണ്. അതില്‍ ഒരു സംശയവുമില്ലെന്നും പി പി മുകുന്ദന്‍ ഒരു ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button