തൃശൂര്‍: മുല്ലപ്പെരിയാര്‍ ഡാം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ കണ്ടെത്തി. മാനസിക വൈകല്യമുള്ള പ്രതിയെ ജില്ലയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.പെരിയാര്‍ കടുവ സങ്കേതത്തിന് നടുവിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ബോംബുവെച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി.
പൊലീസ് ആസ്ഥാനത്തെ കണ്ട്രോള് റൂമിലേക്കാണ് ഭീഷണി ഫോണ്‍ സന്ദേശം എത്തിയത്. ഇതേതുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ്,ഡോഗ് സ്ക്വാഡുകള്‍ പരിശോധന നടത്തിയിരുന്നു. തുടരന്വേഷണത്തിലാണ് ഭീഷണി സന്ദേശം തൃശൂരില്‍ നിന്നാണെന്ന് കണ്ടെത്തിയത്.
Post Your Comments